»   » സാഗര്‍ തുടക്കം ഉഗ്രന്‍ പക്ഷേ..

സാഗര്‍ തുടക്കം ഉഗ്രന്‍ പക്ഷേ..

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍-അമല്‍ നീരദ്‌ കൂട്ടുകെട്ടിലെത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കിയ്‌ക്ക്‌ മികച്ച തുടക്കം. ലാലിന്റെ പുതിയ വിതരണ കമ്പനിയായ മാക്‌സ്‌ ലാബിന്‌ 1.33 കോടി രൂപയാണ്‌ ഇതുവരെ കളക്ഷന്‍ വിഹിതമായി ലഭിച്ചിരിയ്‌ക്കുന്നത്‌. 101 കേന്ദ്രങ്ങളില്‍ നാല്‌ ദിവസം കൊണ്ടാണ്‌ മാക്‌സ്‌ ലാബ്‌ വമ്പന്‍ വിഹിതം നേടിയെടുത്തിരിയ്‌ക്കുന്നത്‌.

എന്നാല്‍ ആദ്യ ദിവസങ്ങളിലെ ഗംഭീര പ്രകടനത്തിന്‌ ശേഷം സാഗര്‍ ഏലിയാസ്‌ ജാക്കിയ്‌ക്ക്‌ ലഭിയ്‌ക്കുന്ന പ്രതികരണം നിര്‍മാതാക്കളായ ആശീര്‍വാദ്‌ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

ഓരോ ദിവസം പിന്നിടും തോറും ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവാണ്‌ നേരിടുന്നത്‌. പ്രേക്ഷകാഭിപ്രായം പ്രതികൂലമായതും ആരാധകരുടെ ആകാംക്ഷ അവസാനിച്ചതുമാണ്‌ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിരിയ്‌ക്കുന്നത്‌. കളക്ഷന്‍ ഇനിയും മോശമാകുകയാണെങ്കില്‍ ചിത്രം ഹോള്‍ഡ്‌ ഓവര്‍ ആകാനുള്ള സാധ്യതകളുമുണ്ട്‌.

ചിത്രത്തിന്‌ വേണ്ടി മുടക്കിയ നാലര കോടി തിരിച്ചു പിടിയ്‌ക്കുന്ന കാര്യം ഇത്തിരി ബുദ്ധിമുട്ട്‌ തന്നെയാണെന്നാണ്‌ സിനിമാ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇത്‌ മാത്രമല്ല, അടുത്ത്‌ തന്നെ തിയറ്ററുകളിലെത്തുന്ന വിഷു-ഈസ്‌റ്റര്‍ ചിത്രങ്ങളും സാഗറിന്‌ ഭീഷണിയാകുമെന്ന്‌ കരുതപ്പെടുന്നു.

ടു ഹരിഹര്‍ നഗര്‍, ഐജി, മോസ്‌ എന്‍ ക്യാറ്റ്‌സ്‌ എന്നീ ചിത്രങ്ങളിലേതെങ്കിലും ക്ലിക്ക്‌ ആയാല്‍ അത്‌ സാഗറിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുമെന്ന കാര്യം ഉറപ്പാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam