»   » നടിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ല:അന്തിക്കാട്

നടിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ല:അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikad
മലയാളത്തിലെ നടിമാര്‍ക്ക് സിനിമയോട് ആത്മാര്‍ത്ഥതയില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 'കഥ തുടരുന്നു' എന്ന ചലച്ചിത്രം മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചശേഷം ഞായറാഴ്ച കൊല്ലം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ ഉര്‍വ്വശിവരെ ഉള്ളവര്‍ക്കുശേഷം സിനിമയോട് ആത്മാര്‍ത്ഥതയുള്ള നടിമാര്‍ ഉണ്ടാകുന്നില്ല. സൂപ്പര്‍താരങ്ങളില്ലെങ്കിലും മലയാളത്തില്‍ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ കെ.പി.എ.സി. ലളിത, മാമുക്കോയ, ഇന്നസെന്റ് എന്നിവരില്ലെങ്കില്‍ മലയാള സിനിമ ചെയ്യാന്‍ എനിക്കാവില്ല.

സത്യന്‍ അന്തിക്കാട് സിനിമകളില്‍ സ്ഥിരം പാറ്റേണ്‍ ഉണ്ടെന്ന വിമര്‍ശനം കാലങ്ങളായുണ്ട്. യഥാര്‍ത്ഥ അഭിനേതാക്കളെയും മറ്റ് കലാകാരന്മാരെയുമാണ് സിനിമകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഇവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് മാറ്റം എല്ലാവരിലുമെന്നപോലെ പ്രേക്ഷരിലും വന്നിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി അഭിരുചിയില്‍ മാറ്റമില്ല. ഈ തിരിച്ചറിവാണ് 'കഥ തുടരുന്നു'വെന്ന ചിത്രത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

സംസാരത്തിനിടെ ചലച്ചിത്രലോകത്തെ സംഘടനാ പ്രളയത്തെ സത്യന്‍ വിമര്‍ശിച്ചു. മലയാളത്തിലെ സിനിമാസംഘടനകള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സിനിമയുണ്ടെങ്കിലേ സിനിമാസംഘടനകളുള്ളൂ എന്ന ചിന്ത എല്ലാവര്‍ക്കും വേണം. ഓരോ വര്‍ഷവും സിനിമയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. ആദ്യം സിനിമയെ ഈ പ്രതിസന്ധിയില്‍നിന്ന് ഉയര്‍ത്താനുള്ള ശ്രമമാണ് വേണ്ടത്.

സിനിമാസംഘടനകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതി മൂന്നുനാലു വര്‍ഷത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ് നല്ലത്.

തിലകന്‍ പ്രശ്‌നം പരിഹാരമില്ലാത്ത ഒന്നല്ല. വളരെ സൗഹാര്‍ദ്ദപരമായ പെരുമാറ്റമോ മറുപടിയോ കൊണ്ട് തീര്‍ക്കാവുന്ന നിസ്സാരപ്രശ്‌നമാണത്. അതിനുപകരം കാര്യങ്ങള്‍ ചാനലുകളില്‍ പറയുകയും അതിനൊക്കെ പ്രതികരിക്കാന്‍ സുകുമാര്‍ അഴീക്കോട് തുനിയുകയും ചെയ്യുന്നതാണ് പ്രശ്‌നം വഷളാക്കിയത്.

ഇനിയുള്ള തന്റെ സിനിമയില്‍ ഒരു കഥാപാത്രം തിലകന്‍ ചെയ്താലേ നന്നാവൂയെന്ന് തോന്നിയാല്‍ അദ്ദേഹത്തെ അഭിനയിപ്പിക്കും- അദ്ദേഹം വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam