»   » കിങ് കഴിഞ്ഞ് വീണ്ടുമൊരു ഷാജി-മമ്മൂട്ടി ചിത്രം

കിങ് കഴിഞ്ഞ് വീണ്ടുമൊരു ഷാജി-മമ്മൂട്ടി ചിത്രം

Posted By:
Subscribe to Filmibeat Malayalam
കിങ് ആന്റ് കമ്മീഷണറിന് ശേഷം മമ്മൂട്ടിയും ഷാജി കൈലാസും വീണ്ടും ഒന്നിയ്ക്കുമെന്ന് വാര്‍ത്തകള്‍. എകെ സാജനായിരിക്കുമത്രേ ഈ ചിത്രത്തിന് തിരക്കഥയെഴുതുക. 2012 ആദ്യം ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

കിങ് ആന്റ് കമ്മീഷണറിന് പിന്നാലെ എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ ഷാജി ഒരുങ്ങുന്നുവെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ നാടുവാഴികള്‍ പിന്നത്തേയ്ക്ക് മാറ്റിവച്ച് വീണ്ടുമൊരു മമ്മൂട്ടിച്ചിത്രത്തിന് ഷാജി തയ്യാറെടുക്കുകയാണത്രേ.

നടന്‍ വിജയകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നാണ് അറിയുന്നത്. ദ്രോണയെന്ന ചിത്രത്തിന്റെ സമയത്തുതന്നെ ഇത്തരത്തിലൊരു ചിത്രം നിര്‍്മ്മിക്കുന്നതിനെക്കുറിച്ച് വിജയകുമാര്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവത്രേ. എന്നാല്‍ ആ സമയത്ത് ഷാജിയ്ക്കും സാജനും തിരക്കായതിനാല്‍ പ്രൊജക്ട് നീണ്ടുനീണ്ടു പോയി.

ദ്രോണ വലിയ പരാജയമായപ്പോള്‍ പിന്നീട് ചര്‍ച്ചകള്‍ മുടങ്ങുകയും ചെയ്തു. എന്നാല്‍ കിങ് ആന്റ് കമ്മീഷണര്‍ വന്‍ വിജയമാകുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മമ്മൂട്ടിച്ചിത്രത്തിനായി വിജയകുമാര്‍ ഷാജിയോടും സാജനോടും ആവശ്യപ്പെടുകയായിരുന്നുവത്രേ.

ഇപ്പോള്‍ അസുരവിത്ത് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സാജന്‍. ഇതുകഴിഞ്ഞയുടെ മമ്മൂട്ടിച്ചിത്രത്തിന്റെ രചനതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഷാജിയുടെ സ്ഥിരം ശൈലിയലുള്ള ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് സൂചന.

English summary
Director Shaji Kailas is doing an another Mammootty film based on AK Sajan's script. Actor Vijayakumar will produce this movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam