»   » കോമാളി എന്ന വിളിപ്പേര് മാറ്റി തന്ന നാല് പെണ്ണുങ്ങള്‍; നന്ദു പറയുന്നു

കോമാളി എന്ന വിളിപ്പേര് മാറ്റി തന്ന നാല് പെണ്ണുങ്ങള്‍; നന്ദു പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

തുടക്കം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ ഒരു ഹാസ്യ നടനായിട്ടാണ് നന്ദു എത്തിയത്. പലപ്പോഴും കോമാളി നടന്‍ എന്ന ലേബലില്‍ അറിയപ്പെടേണ്ടി വന്നതില്‍ സങ്കടമുണ്ടായിരുന്നു.

എന്നാല്‍ ആ ലേബല്‍ മാറ്റി തന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള്‍ എന്ന ചിത്രമാണെന്ന് നന്ദു പറയുന്നു. താനൊരു നടന്‍ ആണെന്ന് പോലും അറിയാതെയാണ് അടൂര്‍ സര്‍ തന്നെ ആ ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചത് എന്ന് നന്ദു. തുടര്‍ന്ന് വായ്കാം.

ആ അവസരത്തിന് വഴിയൊരുക്കിയ അപകടം

ഒരിക്കല്‍ വെള്ളയമ്പലം വഴി കാറില്‍ പോകുമ്പോഴാണ്, റോഡില്‍ അടൂര്‍ സാറിന്റെ കാറ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചത് കണ്ടത്. ഞാന്‍ പെട്ടന്ന് ഇറങ്ങി ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. എല്ലാം ശരിയായി, സെറ്റില്‍ ചെയ്തു എന്നദ്ദേഹം പറഞ്ഞു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്.

ഞാന്‍ എന്നെ പരിചയപ്പെടുത്തി

അന്നാണ് അടൂര്‍ സാറിനെ പരിചയപ്പെടുന്നത്. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഞാന്‍ ഒരു നടനാണെന്നും, സഹ സംവിധായകനാണെന്നുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പോവാന്‍ നേരം അദ്ദേഹം എന്റെ ഫോണ്‍ നമ്പറും വിലാസവും വാങ്ങി.

അലിയാല്‍ സാറിന്റെ വിളി വന്നപ്പോള്‍

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അലിയാര്‍ സര്‍ എന്നെ വിളിച്ചു. അദ്ദേഹത്തെ അടൂര്‍ സര്‍ വിളിച്ചിരുന്നു എന്നും, തന്നോട് അടൂര്‍ സാറിനെ തിരിച്ചു വിളിക്കാനും പറഞ്ഞു. അടൂര്‍ സാറിന്റെ നമ്പറും തന്നു. ഞാന്‍ വിളിച്ചു

ജീവിതം മാറ്റിമറിച്ച വേഷം

അടൂര്‍ സാറിനെ വിളിച്ചപ്പോള്‍ അടുത്ത ചിത്രത്തില്‍ ഒരു ചെറിയ വേഷമുണ്ടെന്നും വീട്ടില്‍ വന്ന് കാണണമെന്നും പറഞ്ഞു. ചെറിയ വേഷമായിരിക്കും എന്നാണ് ഞാനും കരുതിയത്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണെന്ന്. ആ ചിത്രം കോമാളി എന്ന എന്റെ വിളിപ്പേര് മാറ്റി തന്നു - നന്ദു പറഞ്ഞു.

English summary
4 Women who Changed the Life of Actor Nandhu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam