»   » പൃഥ്വിരാജിന്റെ ഊഴം എന്ന സിനിമയില്‍ സംഭവിച്ച് 41 അബദ്ധങ്ങള്‍; ഇത് സിനിമയെ ബാധിച്ചോ...?

പൃഥ്വിരാജിന്റെ ഊഴം എന്ന സിനിമയില്‍ സംഭവിച്ച് 41 അബദ്ധങ്ങള്‍; ഇത് സിനിമയെ ബാധിച്ചോ...?

By: Rohini
Subscribe to Filmibeat Malayalam

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഊഴം. പ്രതികാരത്തിന്റെ കഥ പറഞ്ഞ ത്രില്ലര്‍ ചിത്രത്തിന് മികച്ച സ്വീകരണവും പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചു.

സിനിമകള്‍ വിജയിച്ചിട്ടും ഈ വര്‍ഷം പൃഥ്വിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.. എന്തുപറ്റി ??


ഇപ്പോള്‍ ഇതാ ചിത്രത്തില്‍ സംഭവിച്ച കുറച്ചേറെ അബന്ധങ്ങളുമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡ്രീം ഹൗസ് എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ സിനിമയില്‍ സംഭവിച്ച ചെറുതും വലുതുമായ 41 അബദ്ധങ്ങളാണ് കാണിയ്ക്കുന്നത്.


പൃഥ്വിരാജ് - ജീത്തു ജോസഫ് ചിത്രം

മെമ്മറീസ് എന്ന സസ്‌പെന്‍സ് ചിത്രത്തിലൂടെ തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫും - പൃഥ്വിരാജും. ഊഴത്തില്‍ വലിയ സസ്‌പെന്‍സൊന്നും പ്രതീക്ഷിക്കരുത് എന്നും, ത്രില്ലര്‍ ചിത്രമാണെന്നും പൃഥ്വിയും ജീത്തുവും ആദ്യമേ പറഞ്ഞിരുന്നു.


പ്രതികാരത്തിന്റെ കഥ

നായകന്റെ പ്രതികാരമാണ് ഊഴം. കുടുംബ ബന്ധങ്ങള്‍ക്ക് തന്റെ സിനിമയില്‍ എന്നും പ്രധാന്യം നല്‍കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ഈ ചിത്രത്തിന്റെയും അടിസ്ഥാനം കുടുംബ ബന്ധം തന്നെയാണ്.


പ്രധാന താരങ്ങള്‍

പൃഥ്വിരാജിനൊപ്പം ബാലചന്ദ്ര മേനോന്‍, സീത, നീരജ് മാധവ്, രസ്‌ന പവിത്രന്‍, ജയപ്രകാശ്, പശുപതി, ദിവ്യ പിള്ള, കിഷോര്‍ സത്യ, അന്‍സണ്‍ പോള്‍, ഇര്‍ഷാദ്, ടോണി ലൂക്ക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു


വീഡിയോ കാണാം

ഇതാണ് ചിത്രത്തിലെ 41 അബദ്ധങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ. എന്നാല്‍ ഈ അബദ്ധങ്ങള്‍ ഒരു തരത്തിലും സിനിമയെ മോശമായി ബാധിച്ചിട്ടില്ലതാനും.


English summary
41 Mistakes in Oozham Malayalam Movie Mistakes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam