»   » സുകൃതം ബോളിവുഡിലേക്ക്; അമീര്‍ ഖാന്‍ നായകന്‍?

സുകൃതം ബോളിവുഡിലേക്ക്; അമീര്‍ ഖാന്‍ നായകന്‍?

Posted By:
Subscribe to Filmibeat Malayalam
Sukrutham
മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന സുകൃതം ബോളിവുഡിലേക്ക്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രം പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീമേക്ക് ചെയ്യുന്നത്. 42ഓളം പുരസ്‌കാരങ്ങള്‍ നേടിയ സുകൃതം ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലേക്കും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ട്. ചിത്രത്തില്‍ അര്‍ബുദബാധിതനായ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.

സുകൃതം റീമേക്ക് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ ഹരികുമാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി പതിപ്പൊരുക്കുന്ന മുംബൈയിലെ പ്രൊഡക്ഷന്‍ കമ്പനി ത്‌ന്നെ ബംഗാളിയിലും ചിത്രം നിര്‍മിയ്ക്കുന്നതെന്ന് ഹരികുമാര്‍ പറയുന്നു. മമ്മൂട്ടി അവതരിപ്പിച്ച വേഷത്തിലേക്ക് ബോളിവുഡില്‍ അമീര്‍ ഖാനെയാണ് പരിഗണിയ്ക്കുന്നത്. ബംഗാളിയില്‍ പ്രമുഖ താരമായ പ്രസേന്‍ജിത്ത് ചാറ്റര്‍ജിയും നായകകഥാപാത്രത്തെ അവതരിപ്പിയ്ക്കും.

എംടിയുടെ തിരക്കഥകളില്‍ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കര്‍. മനുഷ്യവികാരങ്ങളെ ഏറ്റവും മികച്ചരീതിയില്‍ പ്രതിഫലിപ്പിയ്ക്കുന്ന കഥാപാത്രമായിരുന്നു രവിശങ്കര്‍. അതുകൊണ്ട് തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ ഏറ്റവും മികച്ച താരങ്ങളെ തേടുന്നത്.

പതിനെട്ട് വര്‍ഷത്തിന് ശേഷം സുകൃതം പോലൊരു ചിത്രം റീമേക്ക് ചെയ്യപ്പെടുന്നതിന് പിന്നിലുള്ള കാര്യവും ഹരികുമാര്‍ വെളിപ്പെടുത്തുന്നു. സുകൃതം തിയറ്ററുകളിലെത്തുന്ന കാലത്ത് ഇന്നത്തെപ്പോലൊരു മീഡിയ ബൂം ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാം മാറി. പരമ്പരാഗതരീതിയിലുള്ള കൊമേഴ്‌സ്യല്‍ സിനിമകളെക്കാള്‍ കഥാമൂല്യമുള്ള സിനിമകളാണ് ബോളിവുഡ് തേടുന്നതെന്ന് ഹരികുമാര്‍ പറയുന്നു

രക്താര്‍ബുദത്തെ തുടര്‍ന്ന് മരണം പ്രതീക്ഷിയ്ക്കുന്ന രവിശങ്കറാണ് സുകൃതത്തിലെ നായകന്‍. ചില പ്രത്യേകചികിത്സകളിലൂടെ രോഗം മാറി തിരിച്ചെത്തുന്നതോടെ അയാളുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. മരണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഇയാളെ സ്വീകരിയ്ക്കാന്‍ ഭാര്യ പോലും തയാറാകുന്നില്ല. എല്ലാവരാലും തിരസ്‌ക്കരിയ്ക്കപ്പെടുന്ന രവിശങ്കര്‍ സ്വയം പുകല്‍ന്നതോടെയാണ് സുകൃതം അവസാനിയ്ക്കുന്നത്.

English summary
At a time when box office hits down south are remade into other languages in a matter of months, Mammootty's 1994 release 'Sukrutham' has just struck gold

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam