»   » തോപ്പില്‍ ജോപ്പന്‍ 45 ആം ദിവസത്തിലേക്ക്; അമ്പത് കോടി ക്ലബ്ബിലെത്തുമോ...?

തോപ്പില്‍ ജോപ്പന്‍ 45 ആം ദിവസത്തിലേക്ക്; അമ്പത് കോടി ക്ലബ്ബിലെത്തുമോ...?

Posted By: Rohini
Subscribe to Filmibeat Malayalam

നവമി ദിനത്തില്‍ റിലീസ് ചെയ്ത തോപ്പില്‍ ജോപ്പനും പുലിമുരുകനും വിജയ യാത്ര തുടരുകയാണ്. 45 ദിവസം കൊണ്ട് വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍ 130 കോടി കടന്ന് 150 കോടി ക്ലബ്ബ് എന്ന ലക്ഷത്തിലേക്ക് ജൈത്ര യാത്ര തുടരുകയാണ്.

കടക്കും .. കടക്കും... പുലിമുരുകന്‍ 150 കോടി കടക്കും; 45 ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍


മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രവും ഒട്ടും പിന്നിലല്ല. കലക്ഷന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം തന്നെയാണ് തോപ്പില്‍ ജോപ്പനും.


ഇതുവരെ കലക്ഷന്‍

ഇന്ത്യയില്‍ നിന്ന് ഇതിനോടകം തോപ്പില്‍ ജോപ്പന്‍ 27 കോടി രൂപയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സോഫീസ് ഹിറ്റ് എന്ന് പേര് ഇതിനോടകം തോപ്പില്‍ ജോപ്പന്‍ നേടിക്കഴിഞ്ഞു


മുപ്പത് കോടി എന്ന ലക്ഷ്യം

ചിത്രം മുപ്പത് കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് അണിയറ ടീമിന്റെ പ്രതീക്ഷ. വരുന്ന വ്യാഴാഴ്ച ചിത്രം ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് നാടുകളില്‍ ചിത്രം എത്തുന്നതോടെ 30 കോടി ക്ലബ് ജോപ്പന് സ്വന്തമാകും.


സാറ്റലൈറ്റ് അവകാശം

സൂര്യ ടിവിയാണ് തോപ്പില്‍ ജോപ്പന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിയ്ക്കുന്നത്. ഏഴ് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത്.


ഗംഭീര തുടക്കം

മികച്ച കലക്ഷനോടെയാണ് തോപ്പില്‍ ജോപ്പന്‍ ബോക്‌സോഫീസ് തുറന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ചിത്രം പുലിമുരുകനെ പോലൊരു ബ്രഹ്മാണ്‍ഡ ചിത്രത്തിനൊപ്പം മത്സരിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചിരുന്നു.തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
45 days collection of Thoppil Joppan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam