»   » ഗീതാജ്ഞലിയ്ക്കായി 45ലക്ഷത്തിന്റെ പള്ളി

ഗീതാജ്ഞലിയ്ക്കായി 45ലക്ഷത്തിന്റെ പള്ളി

Posted By:
Subscribe to Filmibeat Malayalam

പല സിനിമകള്‍ക്കും ഒറിജിനലിനെ വെല്ലുന്ന സെറ്റുകളിട്ട് ഷൂട്ട് ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. സിനിമ കണ്ടു കഴിഞ്ഞ് അതിലുണ്ടായിരുന്ന വീട്, അല്ലെങ്കില്‍ കെട്ടിടങ്ങള്‍ എല്ലാം ഷൂട്ടിങ്ങിന് വേണ്ടിമാത്രമുണ്ടാക്കിയ സെറ്റാണെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കുമത് വിശ്വസിക്കാന്‍ കഴിയില്ല.

അടുത്തകാലത്ത് ആമേന്‍ എന്ന ചിത്രത്തിനായി അതിലെ ഒരു കഥാപാത്രം പോലെ പ്രധാനപ്പെട്ട പള്ളിയുടെ രൂപം സെറ്റിട്ടപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയ്ക്കായി ഉണ്ടാക്കിയ പള്ളി വാര്‍ത്തകളില്‍ ഇടം നേടുന്നു.

പ്രിയദര്‍ശന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയ്ക്കുവേണ്ടി ഒറിജിനലിനെ വെല്ലുന്നൊരു പള്ളിയാണ് പണിതുയര്‍ത്തിയിരിക്കുന്നത്. സ്റ്റുഡിയോയ്ക്കകത്ത് സെറ്റിട്ടിരിക്കുന്ന പള്ളിയ്ക്കു ചെലവായത് 45 ലക്ഷമാണത്രേ.

ഗീതാഞ്ജലിയില്‍ ഈ പള്ളിയ്ക്ക് ഒരു കഥാപാത്രത്തെപ്പോലെതന്നെ പ്രാധാന്യമുണ്ടത്രേ. അതുകൊണ്ടാണേ്രത വന്‍ തുക ചെലവഴിച്ച് പള്ളി സെറ്റിട്ടിരിക്കുന്നത്. ഗീതാഞ്ജലിയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പള്ളിയ്ക്കകത്തും പുറത്തുമായി നടക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പ്രിയന്‍ പറയുന്നു.

ഷൂട്ടിങ് കഴിയുന്നതോടെ ഓരോ സെറ്റുകളും പൊളിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം സെറ്റുകള്‍ ഒരുക്കുന്ന കലാകാരന്മാര്‍ മിക്കപ്പോഴും വിസ്മൃതിയിലാവുകയാണ് ചെയ്യുന്നത്.

English summary
A church worth 45 lakhs is build for the shooting of Priyadarshan's Geethanjali is looks elegant and grand

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam