twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലി തിയേറ്റര്‍ അടക്കി വാഴുമ്പോള്‍ എന്ത് ധൈര്യത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വരുന്നത്? കാരണമുണ്ട് !

    By Rohini
    |

    കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ഗംഭീര മത്സരമാണ്. മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ടേക്ക് ഓഫും വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും നിവിന്‍ പോളിയുടെ സഖാവും ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രവും വിജയകരമായി പ്രദര്‍ശനം തുടരുന്നു.

    അച്ഛനാകുന്നതിന്റെ തയ്യാറെടുപ്പോ.. കുട്ടികളോടൊപ്പം കളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ വൈറലാകുന്നു

    അതിന്റെ കൂടെ ബാഹുബലി ദ കണ്‍ക്ലൂനും. ബാഹുബലിയുടെ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളാണ് കേരളത്തിലെ തിയേറ്ററുകളില്‍ ജനത്തിരക്കുണ്ടാക്കുന്നത്. ഇതിന്റെയൊക്കെ ഒപ്പം എന്ത് ധൈര്യത്തിലാണ് നാളെ (മെയ് 5) ദുല്‍ഖര്‍ ല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രമെത്തുന്നത്.. കാരണമുണ്ട്..

    ദുല്‍ഖറിന്റെ നായകവേഷം

    ദുല്‍ഖറിന്റെ നായകവേഷം

    ദുല്‍ഖര്‍ സല്‍മാന്റെ നായക വേഷം തന്നെയാണ് പ്രധാന കാരണം. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കോമ്രേഡ് ഇന്‍ അമേരിക്ക. കമ്യൂണിസത്തില്‍ വിശ്വസിക്കുന്ന പാലക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. അജി മാത്യു എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുല്‍ഖറിന്റെ മാസ് അവതാരമായിരിയ്ക്കും ചിത്രത്തിലേത്.

    അമലിന്റെ സംവിധാനം

    അമലിന്റെ സംവിധാനം

    തീര്‍ച്ചയായും, ഓരോ ചിത്രത്തിലും അന്താരാഷ്ട്ര മേന്മ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന അമല്‍ നീരദിന്റെ സംവിധാന മികവാണ് പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷ. അമല്‍ ഇതുവരെ പരീക്ഷിക്കാത്ത വിഷയമാണ് റൊമാന്റിക്.. അതാണ് സിഐഎയുടെ പ്രത്യകത.

    ഇവര്‍ ഒന്നിക്കുമ്പോള്‍

    ഇവര്‍ ഒന്നിക്കുമ്പോള്‍

    മലയാളത്തിന്റെ യൂത്ത് സ്‌റ്റൈലിഷ് സ്റ്റാറും, സ്‌റ്റൈലിഷ് സംവിധായകനും കൈകോര്‍ക്കുന്നത് എന്നത് യൂത്തിനെ സംബന്ധിച്ച് ആവേശം തന്നെയാണ്. നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.

    ഗോപി സുന്ദറിന്റെ പാട്ട്

    ഗോപി സുന്ദറിന്റെ പാട്ട്

    സത്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതിലൂടെ ഒത്തിരി വിമര്‍ശനങ്ങള്‍ ഗോപി സുന്ദറിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സിഐഎ യുടെ ജുക്ക് ബോക്‌സ് റിലീസ് ചെയ്തതോടെ വിമര്‍ശിച്ചവരെല്ലാം പ്രശംസിക്കാന്‍ തുടങ്ങി. ദുല്‍ഖറിനെ കൊണ്ട് ഈ ചിത്രത്തിലും ഗോപി പാടിച്ചിട്ടുണ്ട്.

    പ്രണയവും പുതിയ നായികയും

    പ്രണയവും പുതിയ നായികയും

    പ്രണയവും വിപ്ലവവുമാണ് സിഐഎ എന്ന ചിത്രം. നവാഗതയായ കാര്‍ത്തിക മുരധളീധരനാണ് ചിത്രത്തിലെ നായിക. ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക. നേരത്തെ ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നത് അനു ഇമ്മാനുവലിനെയായിരുന്നു.

    English summary
    Comrade In America-CIA: 5 Reasons To Watch The Dulquer Salmaan-Amal Neerad Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X