»   » ക്രിസ്മസിന് മത്സരിക്കാനെത്തുന്ന താരരാജാക്കന്മാര്‍?

ക്രിസ്മസിന് മത്സരിക്കാനെത്തുന്ന താരരാജാക്കന്മാര്‍?

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ റംസാന്‍, ഒണം, ക്രിസ്മസ് ആഘോഷങ്ങള്‍ ഏറ്റവും ഉപയോഗപ്രഥമാക്കുന്നത് സിനിമാ മേഖലയാണ്. എല്ലാ വര്‍ഷവും ഈ സമയങ്ങളില്‍ താരങ്ങളുടെ ഒരു മത്സരം തന്നെയാണ് നടക്കുന്നത്. ഈ വര്‍ഷത്തെ റംസാനും ഓണത്തിനും സിനിമകള്‍ മത്സരിച്ച് തിയേറ്ററുകളിലെത്തിയെങ്കിലും വിജയ്ച്ചതായി എടുത്തു പറയാന്‍ മെമ്മറീസ്, നോര്‍ത്ത 24 കാതം എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ്.

ക്രിസ്മസോടെ ഈ വര്‍ഷത്തെ ആഘോഷമെല്ലാം അവസാനിക്കുകയാണ്. അതിനുള്ള ചിത്രങ്ങളും അണിയറയില്‍ തിരക്കിട്ട പണിയിലാണ്. ഈ വര്‍ഷം ആരൊക്കെയാണ് ക്രിസ്മസ് താരയുദ്ധത്തിനിറങ്ങുന്നതെന്നറിയേണ്ടെ. ചിത്രങ്ങള്‍ കാണൂ.

ക്രിസ്മസിനൊരുങ്ങിയ താരരാജാക്കന്മാര്‍?

വികെ പ്രകാശിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത മമ്മൂട്ടി ചിത്രം തയ്യാറാവുന്നത് ക്രിസ്മസിന് വേണ്ടിയാണ്. ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.

ക്രിസ്മസിനൊരുങ്ങിയ താരരാജാക്കന്മാര്‍?

മോഹന്‍ ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നദൃശ്യമാണ് മറ്റൊന്ന്. മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ക്രിസ്മസിനൊരുങ്ങിയ താരരാജാക്കന്മാര്‍?

ദിലീപും റിമ കല്ലിങ്കലും ഒന്നിക്കുന്ന ഏഴ് സുന്ദര രാത്രികളാണ് ക്രിസ്മസിന് തയ്യാറെടുക്കുന്നു മറ്റൊരു ചിത്രം.

ക്രിസ്മസിനൊരുങ്ങിയ താരരാജാക്കന്മാര്‍?

സൂപ്പര്‍ സ്റ്റാര്‍സിനൊപ്പം മത്സരിക്കാനെത്തുന്നത് ഫഹദ് ഫാസിലാണെന്നത് മത്സരത്തിന്റെ ഹരം കൂട്ടുന്നു. വണ്‍ ബൈ ടുവാണ് ഫഹദിന്റെ ക്രിസ്മസ് ചിത്രം.

ക്രിസ്മസിനൊരുങ്ങിയ താരരാജാക്കന്മാര്‍?

വാപ്പയ്‌ക്കൊപ്പം ക്രിസ്മസിനും ദുല്‍ഖറുമെത്തുന്നുണ്ട്. റംസാന് ദുല്‍ഖറിന്റെ നീലാകാശം, ചുവന്ന ഭൂമി, പച്ചക്കഠലിനൊപ്പം മത്സരിച്ച മമ്മൂട്ടിയുടെ മാത്തുക്കുട്ടി എട്ട് നിലയില്‍ പൊട്ടിവീണു. ഇപ്രാവശ്യം സലാല മൊബൈല്‍സുമായാണ് ദുല്‍ഖറെത്തുന്നത്. നസ്‌റിയയാണ് നായിക

English summary
Be it Eid, Onam, Vishu or Christmas, celebrities ensure to treat the audience with their much-anticipated movies. This Christmas, however, the audience will have something more to look forward to, with the leading stars of Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam