50 ദിവസം പ്രദര്‍ശനം തുടരുന്ന ദുല്‍ഖര്‍ ചിത്രത്തിന് അണിയറ പ്രവര്‍ത്തകരുടെ വക പുതിയൊരു സമ്മാനം!!!
സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് 50 ദിവസം പിന്നിടുകയാണ്.
ദുല്‍ഖറിന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായിരുന്നു മേയ് 5. ദുല്‍ഖര്‍ അച്ഛനായ അതേ ദിവസം തന്നെ റിലീസ് ചെയ്ത സിനിമയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. ചിത്രം തിയറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയായിരുന്നു.
ഇന്ന് സിനിമ റിലീസ് ചെയ്തിട്ട് 50 ദിവസം പിന്നിടുകയാണ്. സിനിമയുടെ വിജയത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുതിയൊരു ട്രെയിവര്‍ പുറത്തിറക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലുടെയാണ് ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്.

നിലവില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം സിനിമയ്ക്ക് 20 കോടിയാണ് കളക്ഷന്‍ കിട്ടിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ സംവിധായകന്‍ ഒരു സ്‌പെഷ്യല്‍ ട്രെയിലര്‍ കൂടി പുറത്തിറക്കുകയായിരുന്നു. പുറത്ത് വന്നിരിക്കുന്ന ട്രെയിലര്‍ സിനിമയുടെ യഥാര്‍ത്ഥ ട്രെയിലറിനെക്കാള്‍ മികച്ചതാണ്.
More from Filmibeat
malayalam film malayalam movie news malayalam cinema dulquer salmaan amal neeradh trailer comrade in america മലയാളം സിനിമ ദുല്‍ഖര്‍ സല്മാന് അമല്‍ നീരദ് കോമ്രേഡ് ഇന്‍ അമേരിക്ക


Click it and Unblock the Notifications











