»   » മെഗാസ്റ്റാര്‍ ചിത്രത്തിനും അബദ്ധം പറ്റി, ഒന്നും രണ്ടും അല്ല, 50 അബദ്ധങ്ങള്‍!

മെഗാസ്റ്റാര്‍ ചിത്രത്തിനും അബദ്ധം പറ്റി, ഒന്നും രണ്ടും അല്ല, 50 അബദ്ധങ്ങള്‍!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് 'ദി ഗ്രേറ്റ് ഫാദര്‍'. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രത്തിന് റിലീസിന് എത്തിയപ്പോഴും മികച്ച പ്രതികരണം തന്നെയായിരുന്നു. സ്‌നേഹയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം സ്‌നേഹ മലയാള സിനിമയിലേക്ക് മമ്മൂട്ടിയുടെ നായികയായി തിരിച്ചു വരുന്ന എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Also Read: യുവനടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് പ്രതി, മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ റോള്‍ ഞെട്ടിക്കും! കേസ് അന്വേഷണം ആ വഴിക്ക്!


തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ആര്യ. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍. ചിത്രം മാര്‍ച്ച് 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോഴും ചര്‍ച്ചയാകുകയാണ്.


ചിത്രത്തിലെ അബദ്ധങ്ങള്‍

ആഗ്‌സ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഏറ്റവും വലിയ അമ്പത് അബദ്ധങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്പത് അബദ്ധങ്ങള്‍ വ്യക്തമായി ചൂണ്ടികാണിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.


ഡിവിഡി റീലീസ്-റെക്കോര്‍ഡ്

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയത് അടുത്തിടെയാണ്. പെരുന്നാള്‍ സ്‌പെഷ്യലായാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഡിവിഡി പുറത്തിറക്കിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകൡ ഓടിയ ചിത്രം എന്ന റെക്കോര്‍ഡിരിക്കെയായിരുന്നു ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ എത്തിയത്.


ഫാമിലി എന്റര്‍ടെയിനര്‍

ഹനീഫ് അദേനി സംവിധാനം ചെയ്ത മലയാളം മിസ്ട്രി ത്രില്ലറാണ് ദി ഗ്രേറ്റ് ഫാദര്‍. പൃഥ്വിരാജിന്റെ ഉടമസ്ഥയിലുള്ള ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിച്ചത്.


50 കോടി-ആദ്യമായി

50 കോടി ക്ലബ്ബില്‍ കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകത കൂടി ദി ഗ്രേറ്റ് ഫാദറിനുണ്ട്. 70 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ റെക്കോര്‍ഡും ഇതോടെ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തിരുന്നു.


60 ദിവസംകൊണ്ട്

റിലീസ് ചെയ്ത് 60 ദിവസംകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ 72 കോടി ബോക്‌സോഫീസില്‍ സ്വന്തമാക്കിയത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ കളക്ഷന് മുന്നിലായിരുന്നു ദി ഗ്രേറ്റ് ഫാദര്‍.


ദുല്‍ഖറിന്റെ സിഐഎ

മാര്‍ച്ച് 30ന് റിലിസ് ചെയ്ത ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴാണ് മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, മമ്മൂട്ടിയുടെ പുത്തന്‍ പണം, ദുല്‍ഖറിന്റെ സിഐഎ തുടങ്ങിയ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ശക്തമായ മത്സരം തിയേറ്ററുകളില്‍ നടന്നുവെങ്കിലും കളക്ഷന്റെ കാര്യത്തില്‍ ഗ്രേറ്റ് ഫാദര്‍ തന്നെയായിരുന്നു മുന്നില്‍.


കുടുംബ പ്രേക്ഷകരെ

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കാണാന്‍ തിയേറ്ററുകളില്‍ എത്തിയതില്‍ ഏറ്റവും കുടുംബ പ്രേക്ഷകരായിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ മാത്രമല്ല തിയേറ്ററുകളില്‍ എത്തിയതെന്ന് നിര്‍മ്മാതാക്കള്‍ പിന്നീട് പറഞ്ഞു.


50 അബദ്ധങ്ങള്‍

ചിത്രീകരണ സമയത്തെ ചിത്രത്തിന്റെ കണ്ടിന്യൂറ്റിയിലുണ്ടായ 50 അബദ്ധങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണാം...


English summary
50 mistakes in The Great Father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam