twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിഷാം അബ്ദുള്‍ വഹാബ് മികച്ച സംഗീതസംവിധായകന്‍; സിത്താര ഗായിക, പ്രദീപ് കുമാര്‍ ഗായകന്‍

    |

    52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ സംഗീതത്തിനും ഇത്തവണ മികച്ച പ്രാധാന്യം ലഭിച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളാണ് ഇത്തവണ മത്സരത്തില്‍ മുന്നിട്ടു നിന്നത്. ഗായകനായി പ്രദീപ് കുമാറിനേയും ഗായികയായി സിത്താര കൃഷ്ണകുമാറിനെയുമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

    മിന്നല്‍ മുരളിയിലെ രാവില്‍ മയങ്ങുമീ... എന്ന ഗാനമാണ് പ്രദീപ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വ്വഹിച്ച് മനു മഞ്ജിത്താണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

    sithara

    കാണെക്കാണെ എന്ന ചിത്രത്തിലെ പാല്‍...നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനമാണ് സിത്താരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ഈ ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

    ഇത് മൂന്നാം തവണയാണ് സിത്താരയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012-ലും 2017-ലുമാണ് മുന്‍പ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിത്താര മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്‌കാരം ലഭിച്ചതിലൂടെ ആ ഗാനം ആളുകളിലേക്ക് കൂടുതല്‍ എത്തട്ടെ എന്നു പ്രത്യാശിക്കുന്നതായും ഗായിക കൂട്ടിച്ചേര്‍ത്തു.

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടി

    മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുത്തത് ഹിഷാം അബ്ദുള്‍ വഹാബിനെയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി. ജാസ്, സൂഫി, കര്‍ണ്ണാടിക് സംഗീതധാരകളെ അതിവിദഗ്ധമായി സമന്വയിപ്പിച്ച് മലയാളത്തിലും തമിഴിലുമായി വൈവിധ്യമാര്‍ന്ന വികാരങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ച സംഗീതസംവിധാന പാടവത്തിനാണ് പുരസ്‌കാരം ഹിഷാമിന് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

    awards

    ഹൃദയത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ദര്‍ശനാ...., ഒണക്കമുന്തിരി, പൊട്ടുതൊട്ട പൗര്‍ണ്ണമി, പുതിയൊരു ലോകം, നഗുമോ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

    ഇത്തവണ രണ്ട് മികച്ച നടന്മാര്‍; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജുംഇത്തവണ രണ്ട് മികച്ച നടന്മാര്‍; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും

    കാടകലം എന്ന ചിത്രത്തിലെ ഗാനരചയ്ക്കാണ് ബി.കെ.ഹരിനാരായണന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയിലെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജസ്റ്റിന്‍ വര്‍ഗ്ഗീസും സംഗീതവിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

    English summary
    52 th Kerala State Film Awards 2021-music category awards for Sithara and Hesham Abdul Wahab
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X