»   » 63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

Posted By:
Subscribe to Filmibeat Malayalam

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് അവാര്‍ഡ്. ആര്‍എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിയായി പാര്‍വ്വതിയെയും തിരഞ്ഞെടുത്തു.

വിക്രം, പുനീത് രാജ്കുമാര്‍, മഹേഷ് ബാബു എന്നിവരെയാണ് തമിഴ്, കന്നടയില്‍ നിന്നും മികച്ചവരായി തിരഞ്ഞെടുത്തത്. തമിഴില്‍ മികച്ച നടിയായി നയന്‍താരയും കന്നടയില്‍ അനുഷ്‌ക ഷെട്ടിയെയുമാണ് തിരഞ്ഞെടുത്തത്.

ജൂണ്‍ 18ന് ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ്. തെന്നിന്ത്യയിലെ പ്രമുഖ അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു. അവാര്‍ഡിലൂടെ. തുടര്‍ന്ന് കാണൂ...

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

മലയാളത്തില്‍ മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥപാത്രത്തിലൂടെയാണ് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

ആര്‍എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനമാലയായി അഭിനയിച്ച പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള അവാര്‍ഡ്.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്തേമാരിയാണ് മികച്ച ചിത്രം. പ്രവാസി മലയാളികളുടെ കഥ പറഞ്ഞതായിരുന്നു ചിത്രം.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമലിനെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു എന്ന് നിന്റെ മൊയ്തീന്‍.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

മികച്ച നടനുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് ജയസൂര്യയ്ക്ക്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ജയസൂര്യയെ അവാര്‍ഡ് തേടിയെത്തിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് അമലാപോളിനാണ്. മിലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു അവാര്‍ഡ്.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിലൂടെ മികച്ച സഹനടനായി ടൊവിനോ തോമസിനെ തിരഞ്ഞെടുത്തു. പെരുപറമ്പില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചത്.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

മികച്ച സഹനടിയായി ലെനയെ തിരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെയാണ് ലെനയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

മികച്ച പുതുമുഖമായി സായി പല്ലവിയെ തിരഞ്ഞെടുത്തു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മൂന്ന് പുതുമുഖ നായികമാരില്‍ ഒരാളായിരുന്നു സായി പല്ലവി.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍, എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ.

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച നടന്‍; മമ്മൂട്ടി, മികച്ച നടി; പാര്‍വ്വതി

വിജയ് യേശുദാസാണ് മികച്ച ഗായകന്‍. പ്രേമത്തിലെ മലരേ... എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് അവാര്‍ഡ്.

English summary
63rd Britannia Filmfare Awards South.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam