»   » ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

Written By:
Subscribe to Filmibeat Malayalam

63 ആമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ബാഹുബലി തന്നെ മികച്ച ചിത്രം. പികു എന്ന അഭിനയത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനായും തനു വേഡ്‌സ് മനു എന്ന ചിത്രത്തിലൂടെ കങ്കണ മികച്ച നടിയുമായി. ബാജിറാവു മസ്താനി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകന്‍.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ഉള്‍പ്പെടുത്തിയ ഈ വിഭാഗത്തില്‍ ആദ്യത്തെ പുരസ്‌കാരം നേടുന്നു എന്ന ഘ്യാതി ഇതോടെ ഗുജറാത്തിനായി. ഈ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിനും കേരളത്തിനും പ്രത്യേക പരമാര്‍ശം ലഭിച്ചു. പുരസ്‌കാരത്തിന്റെ തിളക്കം തട്ടിയത് ബാജിറാവു മസ്താനിക്കാണ്. എട്ട് പുരസ്‌കാരങ്ങളാണ് വിവിഘ വിഭാഗത്തില്‍ ചിത്രം നേടിയത്.

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് മലയാളത്തിലെ മികച്ച ചിത്രം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന പാട്ടിന് ഈണം നല്‍കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ബെന്‍ എന്ന ചിത്രത്തിലൂടെ ഗൗരവ് മേനോന്‍ സ്വന്തമാക്കി. ജയസൂര്യക്ക് സ്‌പെഷ്യല്‍ ജൂറി പരമാര്‍ശം ലഭിച്ചു.

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് മികച്ച ചിത്രം

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ബാജിറാവു മസ്താനി എന്ന ചിത്രമൊരുക്കിയ സഞ്ജയ് ലീല ബന്‍സാലി മികച്ച സംവിധായകനായി

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

പികു എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനായി

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ക്വീനിന് ശേഷം ഇതാ കങ്കണയ്ക്ക് വീണ്ടും പുരസ്‌കാരം. മനു വേഡ്‌സ് തനു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇത്തവണ പുരസ്‌കാരം

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

മികച്ച സഹനടനുള്ള പുരസ്‌കാരം സമുദ്രക്കനി നേടി. തമിഴ് ചിത്രമായ വിസാരണൈ എന്ന ചിത്രമാണ് പരിഗണിച്ചത്

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ബാജിറാവു മസ്താനിയിലൂടെ തന്‍വി അസ്മി മികച്ച സഹനടിയായി

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ബെന്‍ എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഗൗരവ് മേനോന്‍ മികച്ച ബാലതാമായി തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ബജ്രിംഗ ബൈജാന്‍ എന്ന ചിത്രം നേടി

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന പാട്ടൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍

ദേശീയ പുരസ്‌കാരം; മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പത്തേമാരിയും മൊയ്തീനും

മികച്ച സംഗീത സംവിധായകനായി (പശ്ചാത്തലം) ഇളയരാജയെ തിരഞ്ഞെടുത്തു.

English summary
63rd national film award list

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam