twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടി മഞ്ജു വാര്യര്‍, മികച്ച നടനായി ജോജു ജോര്‍ജ്! 2019 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഇങ്ങനെ

    |

    66ാമത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമുള്ള കഴിഞ്ഞ വര്‍ഷത്തെ സിനിമകളാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. മലയാളത്തിലെ മികച്ച നടനും നടിയ്ക്കുമുള്ള പട്ടികയില്‍ യുവതാരങ്ങളായിരുന്നു അണിനിരന്നിരിക്കുന്നത്. ശക്തമായ മത്സരത്തിനൊടുവിലാണ് മികച്ച താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

    കഴിഞ്ഞ മൂന്ന് തവണയും ഹൈദരാബാദില്‍ നിന്നുമായിരുന്നു ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ചെന്നൈയിലെ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നുമാണ് ചടങ്ങ്. അവാര്‍ഡ് വിതരണത്തിനൊപ്പം താരങ്ങളുടെ പാട്ടും ഡാന്‍സുമൊക്കെ ഏര്‍പ്പെടുത്തിയിരുന്നു. തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്രയും സുന്ദീപ് കിഷനുമായിരുന്നു അവതാരകര്‍.

    ഫിലിംഫെയർ പുരസ്കാരം

    മികച്ച നടനും നടിയ്ക്കുമുള്ള മത്സരത്തില്‍ യുവതാരങ്ങളായിരുന്നു നോമിനേഷനില്‍ ഇടം നേടിയിരുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സമാനമായ അവസ്ഥയായിരുന്നു. ആരായിരിക്കും അവാര്‍ഡിന് അര്‍ഹരാവുന്നതെന്ന് അറിയാന്‍ സിനിമാപ്രേമികളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചിരുന്നത് പോലെയുള്ള ഫലപ്രഖ്യാപനങ്ങളാണ് വരുന്നത്.

    മികച്ച നടന്‍

    മികച്ച നടന്‍

    ഫിലിം ഫെയര്‍ മികച്ച നടനായി ജോജു ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ പ്രകടനമായിരുന്നു ജോജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജയസൂര്യ (ക്യാപ്റ്റന്‍), ടൊവിനോ തോമസ് (തീവണ്ടി), സൗബിന്‍, ചെമ്പന്‍ വിനോദ് (ഈമയൗ), പൃഥ്വിരാജ് (കൂടെ) എന്നിവര്‍ തമ്മിലായിരുന്നു മത്സരം. എല്ലാവരും ഒന്നിനൊന്ന് പ്രകടനം കാത്ത് വെച്ചിരുന്നവരാണെങ്കിലും ഭാഗ്യം തേടി എത്തിയത് ജോജുവിനായിരുന്നു.

     മികച്ച നടി


    മികച്ച നടിയായി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയിലെ അഭിനയമായിരുന്നു മഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഐശ്വര്യ ലക്ഷ്മി (വരത്തന്‍), അനു സിത്താര (ക്യാപറ്റന്‍), നിമിഷ സജയന്‍ (ഈട), നസ്രിയ (കൂടെ), എന്നീ നടിമാരായിരുന്നു മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ ലേഡീ സൂപ്പര്‍സ്റ്റാറിനൊപ്പം കട്ടയ്ക്ക് നിന്ന യുവസുന്ദരിമാര്‍.

    മികച്ച നടന്‍ (ക്രിട്ടിക്‌സ്)

    മികച്ച നടന്‍ (ക്രിട്ടിക്‌സ്)

    മലയാളത്തില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സൗബിന്‍ ഷാാഹിര്‍ സ്വന്തമാക്കി. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിന് അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതും സൗബിനായിരുന്നു. തെലുങ്കിലെത്തുമ്പോള്‍ മഹാനടിയിലൂടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. തമിഴില്‍ അരവിന്ദ് സ്വാമിയാണ് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയത്.

     മികച്ച നടി (ക്രിട്ടിക്‌സ്)

    മികച്ച നടി (ക്രിട്ടിക്‌സ്)

    മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നിമിഷ സജയന്‍ സ്വന്തമാക്കി. ഈട എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് നിമിഷയെ തേടി ഭാഗ്യമെത്തിയത്. കന്നഡയില്‍ നാദിചരാമി എന്ന സിനിമയിലൂടെ ശ്രുതി ഹാസനാണ് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്. തമിഴില്‍ ഐശ്വര്യ രാജേഷ് ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കി. കീര്‍ത്തി സുരേഷാണ് മികച്ച നായിക. മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയെ വാനോളം ഉയര്‍ത്തിയിരിക്കുന്നത്.

    മികച്ച സിനിമ

    സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള സിനിമ. സക്കറിയ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക്് വേറെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍. ഈ മാ യൗവിലൂടെ ആണ് ലിജോയുടെ നേട്ടം.

       മികച്ച പുതുമുഖ നടി

    മികച്ച പുതുമുഖ നടി

    മികച്ച പുതുമുഖ നടിയ്ക്കുള്ള അവാര്‍ഡ് മലയാളത്തില്‍ നിന്നും നടി സാനിയ അയ്യപ്പന്‍ സ്വന്തമാക്കി. ക്വീന്‍ എന്ന സിനിമയിലെ പ്രകടനമായിരുന്നു സാനിയക്ക് അംഗീകാരം നല്‍കിയത്. തമിഴില്‍ പ്യാര്‍ പ്രേമകഥ എന്ന സിനിമയിലെ നായിക റൈസ വില്‍സനാണ്.

    മികച്ച സഹതാരം

    മികച്ച സഹതാരം

    മികച്ച സഹതാരത്തിനുള്ള പുരസ്‌കാരം വിനായകനാണ്. ഈമയൗ എന്ന സിനിമയിലെ പ്രകടനമായിരുന്നു വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയിലൂടെ വെള്ളിത്തിരിയിലെത്തിയ സാവിത്രി ശ്രീധരന്‍ സ്വന്തമാക്കി.

    മറ്റ് പുരസ്‌കാരങ്ങള്‍

    മറ്റ് പുരസ്‌കാരങ്ങള്‍

    മലയാളത്തിലെ മികച്ച ഗാനരചനയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ടൊവിനോ തോമസിന്റെ തീവണ്ടി എന്ന സിനിമയിലെ (ജീവാംശമായി) പാട്ടിലൂടെ ബി കെ ഹരിനാരായണന് ലഭിച്ചു. മികച്ച മ്യൂസിക് ആല്‍ബലം തീവണ്ടിയിലൂടെ കൈലാസ് മേനോനാണ്.തമിഴിലെ മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം 96 എന്ന സിനിമയിലെ കാതലി കാതലി എന്ന പാട്ടിലൂടെ കാര്‍ത്തിക് നേത സ്വന്തമാക്കി.

    Read more about: film fare
    English summary
    Check out 66th Filmfare Awards South 2019 to find out the greatest talents of Tamil, Telugu, Malayalam and Kannada movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X