»   » തോപ്പില്‍ ജോപ്പന്‍ പിന്നോട്ടല്ല; ഏഴ് ദിവസത്തെ കലക്ഷന്‍ ഒട്ടും മോശമല്ല!!

തോപ്പില്‍ ജോപ്പന്‍ പിന്നോട്ടല്ല; ഏഴ് ദിവസത്തെ കലക്ഷന്‍ ഒട്ടും മോശമല്ല!!

By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ കുഞ്ഞു ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് നൗഷാദ് ആലത്തൂരും ജീവന്‍ നാസറും ചേര്‍ന്നാണ്.

പുലിമുരുകനും ജോപ്പനും ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം വീണ്ടും ഒരേ ദിവസം വരുന്നു?


ചെറിയ ബജറ്റില്‍ റിലീസ് ചെയ്ത ചിത്രം ഒട്ടും നഷ്ടത്തിലല്ല. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍, മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളിലൊന്ന് തന്നെയായിരിക്കും തോപ്പില്‍ ജോപ്പന്‍ എന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രം കലക്ഷന്‍ നേടുന്നത്.


ഒരാഴ്ച കൊണ്ട് നേടിയത്

ഏഴ് ദിവസം കൊണ്ട് ചിത്രം 9.50 കോടി ഗ്രോസ് കളക്ഷന്‍ നേടിയതായി സിനിമ വിതരണം ചെയ്യുന്ന ആന്റോ ജോസഫ് അറിയിച്ചു. നിലവില്‍ പത്ത് ദിവസം പിന്നിട്ട ചിത്രത്തിന് അഞ്ച് കോടിയോളം ഷെയര്‍ വരും.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍

10 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് തോപ്പില്‍ ജോപ്പന്‍ 61.05 ലക്ഷം ഗ്രോസ് നേടി. മള്‍ട്ടിപ്ലക്‌സില്‍ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ജോപ്പന്‍. 10 ദിവസം കൊണ്ട് 1 കോടി 39 ലക്ഷമാണ് പുലിമുരുകന്‍ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയത്.


കുഞ്ഞു റിലീസ്

6.25 കോടി രൂപയാണ് സിനിമയുടെ ആകെ നിര്‍മ്മാണച്ചെലവ്. വെറും 96 തിയേറ്ററുകളിലാണ് തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്തത്. ചുരുങ്ങിയ ഷോകളിലൂടെ തന്നെ പത്ത് കോടിക്കടുത്തെത്തിയ ഈ വിജയം മമ്മൂട്ടിയെ സംബന്ധിച്ച് വലുത് തന്നെയാണ്.


കസബയുമായി മുട്ടുമ്പോള്‍

കസബയുമായി താരതമ്യം ചെയ്താല്‍ മികച്ച ഇനീഷ്യല്‍ അല്ല തോപ്പില്‍ ജോപ്പന് ലഭിച്ചിരുന്നത്. തുടര്‍ദിവസങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കുകയായിരുന്നു. 14.5 കോടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ കസബ നേടിയത്.തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
7 Days Box Office collection of Thoppil Joppan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam