»   » ദേശീയ പുരസ്‌കാരം ഇന്ന്; പ്രതീക്ഷയോടെ മലയാളത്തില്‍ നിന്ന് എട്ട് ചിത്രങ്ങള്‍

ദേശീയ പുരസ്‌കാരം ഇന്ന്; പ്രതീക്ഷയോടെ മലയാളത്തില്‍ നിന്ന് എട്ട് ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് (മാര്‍ച്ച് 28) പ്രഖ്യാപിയ്ക്കും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലായി എട്ട് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും മത്സരിയ്ക്കുന്നുണ്ട്.

സലീം അഹമ്മദിന്റെ പത്തേമാരി, രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം, മനുവിന്റെ മണ്‍റോ തുരത്ത്, ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തിന്‍ എന്നീ ചിത്രങ്ങളും മലയാളത്തില്‍ നിന്നും മത്സര രംഗത്ത് എത്തുന്നു.


national-film-award

മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഏഴ് ബംഗാളി ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്. കൗശിക് ഗാംഗുലിയുടെ സിനിമാവാല, വാസ്തുസാപ്, ഗൗതം ഘോഷിന്റെ സംഘാചില്‍, ശ്രീജിത് മുഖര്‍ജിയുടെ രാജ്കഹിനി എന്നിവയാണ് ബംഗാളില്‍ നിന്നും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങള്‍.


അഞ്ചോളം ഒറിയ ചിത്രങ്ങളും അന്തിമ പട്ടികയിലുണ്ട്. ബോളിവുഡില്‍ നിന്നും ബജിറാവു മസ്താനി, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, പികു, എന്‍ എച്ച് 10 തുടങ്ങിയ ചിത്രങ്ങളും മത്സരിയ്ക്കുന്നു.


രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. മലയാളത്തെ പ്രതിനിധീകരിച്ച് സംവിധായകന്‍ ശ്യാമ പ്രസാദാണ് എത്തുന്നത്. ശ്യാമപ്രസാദിനെ കുടാതെ മഹാരാഷ്ട്ര പ്രതിനിധിയായെത്തുന്ന ജോണ്‍ മാത്യു മാത്തനാണ് ജൂറിയിലെ മറ്റൊരു മലയാളി സാന്നിധ്യം.

English summary
8 Malayalam films eye National Awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam