twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    83 പുതുമുഖ സംവിധായകര്‍

    By Nirmal Balakrishnan
    |

    ആകെ റിലീസ് ചെയ്ത 148 സിനിമയില്‍ 83 എണ്ണം നവാഗത സംവിധായകരുടെത്. 2014 മലയാള സിനിമ റെക്കോര്‍ഡിടുന്നത് അങ്ങനെയാണ്. ഇത്രയധികം നവാഗത സംവിധായകര്‍ വന്ന വര്‍ഷം അടുത്തൊന്നും ഉണ്ടായിട്ടില്ല. അതില്‍ പലര്‍ക്കും തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു. നിലവിലുള്ള പല സംവിധായകരെയും ഏറെ പിന്നിലാക്കിയാണ് ഇവര്‍ മുന്നേറിയതും.

    ജനുവരിയില്‍ ഏഴു നവാഗതരുടെ സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ എബ്രിഡ് ഷൈന്റെ 1983 ഗംഭീര വിജയം നേടുകയും ചെയ്തു. നിവിന്‍പോളി- നിക്കി ഗില്‍റാണിയായിരുന്നു താരജോടികള്‍. മനോജ് കാനയുടെ ചായില്യം പുരസ്‌കാരത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അനുമോള്‍ ആയിരുന്നു നായിക.

    abrid-jude-binu

    എട്ടുപേരുടെ പുതിയ ചിത്രമാണ് ഫെബ്രുവരിയില്‍ എത്തയിത്. അതില്‍ ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും ഹിറ്റായി. പ്രമേദ് പയ്യന്നൂരിന്റെ മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയായിയരുന്നു ശ്രദ്ധേയമായ മറ്റൊരു ചിത്രം. മാര്‍ച്ചില്‍ ഒന്‍പതുപേരുടെയും ഏപ്രിലില്‍ നാലുപേരുടെയും സിനിമകള്‍ എത്തി. മേയ് ആറ്, ജൂണ്‍ 13, ജൂലൈ അഞ്ച്, ആഗസ്ത് മൂന്ന്, സെപ്തംബര്‍ ആറ്, ഒക്ടോബര്‍ ഒന്‍പത്, നവംബര്‍ അഞ്ച്, ഡിസംബര്‍ അഞ്ച് എന്നിങ്ങനെയായിരുന്നു റിലീസ്. ഇതില്‍ ഒക്ടോബറില്‍ റിലീസ് ചെയ്ത ബിനൂസിന്റെ ഇതിഹാസയും സാമ്പത്തികമായി ശ്രദ്ധിക്കപ്പെട്ടു. സെപ്തംബറിലാണ് ജിബു ജേക്കബിന്റെ വെള്ളമൂങ്ങ റിലീസ് ചെയ്തത്. 2014ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു വെള്ളിമൂങ്ങ.

    ന്യൂ ജനറേഷന്‍ സിനിമകളുമായി കുറേപേര്‍ വന്നിരുന്നെങ്കിലും അവര്‍ക്കൊന്നും ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെല്ലാം പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കിയെങ്കിലും അവര്‍ക്കും അവസരം മുതലാക്കാന്‍ സാധിച്ചില്ല. മോഹന്‍ലാലിന്റെ പെരുച്ചാഴി പുതുമുഖ സംവിധായകന്റെതായിരുന്നു. മമ്മൂട്ടിയുടെ രാജാധിരാജ, ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോര്‍ഡ് എന്നിവയും ദിലീപിന്റെ വില്ലാളി വീരനും പുതിയ സംവിധായകരാണ് സംവിധാനം ചെയ്തത്.

    എങ്കിലും പ്രതീക്ഷ നല്‍കുന്നവരാണ് ഇക്കൂട്ടത്തില്‍ പലരും. പുതുവര്‍ഷത്തില്‍ എത്രപേര്‍ അരങ്ങേറ്റം കുറിക്കുമെന്നു കാത്തിരുന്നു കാണാം.

    English summary
    83 new directors came to Malayalam film industry in 2014
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X