For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സയന്‍സ് ഫിക്ഷന്‍ ഇറക്കി പൃഥ്വിരാജിന്റെ കൊലമാസ്! മലയാളത്തിന് അഭിമാനിക്കാം, കളക്ഷന്‍ കോടികൾ!

  |

  Recommended Video

  പൃഥ്വിരാജ് ചിത്രം മലയാളികൾ ഏറ്റെടുത്തോ...?

  മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയാണ് പൃഥ്വിരാജ്. ഇരുപതാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ പൃഥ്വി കൈയടക്കാത്ത മേഖലകളില്ലെന്ന് പറയാം. നായകനില്‍ നിന്നും ഗായനകനിലേക്കും നിര്‍മാണം, സംവിധാനം തുടങ്ങി മലയാള സിനിമയുടെ നട്ടെല്ലായി പൃഥ്വിരാജ് മാറി കൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പ് താരം പറഞ്ഞൊരു കാര്യം ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്.

  താനൊരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെ കുറിച്ചും ആ ചിത്രം എത്രത്തോളം വേറിട്ട് നിര്‍ത്താന്‍ പറ്റുമോ അങ്ങനെ ശ്രമിക്കുമെന്നും ആയിരുന്നു താരം പറഞ്ഞിരുന്നത്. ഒടുവില്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായി ഒരു സിനിമ പൃഥ്വിരാജ് നിര്‍മ്മിച്ചിരിക്കുകയാണ്. 9 എന്ന് പേരിട്ടിരിക്കുന്ന സിനിമ കഴിഞ്ഞ ആഴ്ച റിലീസിനെത്തി. ഇപ്പോള്‍ ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

   സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍

  സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍

  മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാന്‍ പാകത്തിന് സിനിമകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. താരപുത്രന്‍ പൃഥ്വിരാജ് അതിനൊരു മാറ്റം വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളക്കര ഇതുവരെ കാണാത്ത തരത്തില്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായി ഒരു സിനിമ ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് പൃഥ്വിയിപ്പോള്‍. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം ഇതിവൃത്തമാക്കി ജെനൂസ് മുഹമ്മദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത 9 ഫെബ്രുവരി ഏഴിനായിരുന്നു റിലീസിനെത്തിയത്. റിലീസ് ദിവസം മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്‌സോഫീസില്‍ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു.

   പൃഥ്വിയുടെ നിര്‍മാണം

  പൃഥ്വിയുടെ നിര്‍മാണം

  9 എന്ന ചിത്രം പ്രഖ്യപിച്ചപ്പോള്‍ ശ്രദ്ധേക്കപ്പെട്ടത് പൃഥ്വിരാജിന്റെ പുതിയ നിര്‍മാണ കമ്പനിയുടെ പേരിലായിരുന്നു. ഭാര്യ സുപ്രിയ മേനോനെ പങ്കാളിയാക്കി സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നിട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന പുതിയ കമ്പനി ആരംഭിച്ചത്. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായിരുന്നു 9. ഹൊറര്‍, സയന്‍സ് ഫിക്ഷന്‍, സൈക്കോളജിക്കല്‍, ത്രില്ലര്‍ തുടങ്ങി ഈ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത് പുതിയതും വേറിട്ടതുമായ അനുഭവമാണ്.

   നയന്റെ റിലീസ്

  നയന്റെ റിലീസ്

  കേരളത്തില്‍ 150 സ്‌ക്രീനുകളിലായിരുന്നു നയന്‍ റിലീസ് ചെയ്തത്. ആദ്യ നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 8 കോടിയ്ക്ക് മുകളില്‍ സിനിമ നേടിയിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ 4.5 കോടി നേടിയെന്നാണ് കണക്കുകള്‍. ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 1.6 കോടിയും യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും 2.5 കോടിയും ചിത്രം നേടിയെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓവര്‍സീസ് എന്നീ മേഖലകളില്‍ നിന്നും ചിത്രം മുടക്ക് മുതല്‍ തിരിച്ച് പിടിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ അടുത്തവൃത്തങ്ങള്‍ പറയുന്നത്.

   മുടക്ക് മുതല്‍ തിരിച്ച് പിടിച്ചു

  മുടക്ക് മുതല്‍ തിരിച്ച് പിടിച്ചു

  സിനിമയുടെ പബ്ലിസിറ്റി അടക്കം എട്ട് കോടി രൂപയായിരുന്നു ചിത്രത്തിന് ആകെ മുടക്ക് മുതല്‍ വേണ്ടി വന്നത്. ബജറ്റിന്റെ ഏകദേശം തൊണ്ണൂറ് ശതമാനത്തോളം ഇതിനോടകം തിരിച്ച് പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ലഭിക്കുന്ന കളക്ഷന്‍ നിര്‍മാതാക്കള്‍ക്ക് ലാഭമായിരിക്കും. കൃത്യമായ മുന്നൊരുക്കത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

   കേരളത്തിലെ അവസ്ഥ

  കേരളത്തിലെ അവസ്ഥ

  സിനിമയുടെ കേരള ബോക്‌സോഫീസിലെ കണക്കുകള്‍ കൃത്യമായി പുറത്ത് വന്നിട്ടില്ലെങ്കിലും മള്‍ട്ടിപ്ലെക്‌സുകളിലെ റിപ്പോര്‍ട്ട് ഫോറം കേരള പുറത്ത് വിട്ടിരുന്നു. നിലവില്‍ പ്രതിദിനം 10 ഷോ ആണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ലഭിക്കുന്നത്. 9 -ാം ദിവസം 1.72 ലമായിരുന്നു ലഭിച്ചത്. 49 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. ഇതോടെ റിലീസിനെത്തിയ ആദ്യ ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് 28.80 ലക്ഷം സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.

  English summary
  9 movie Box Office Collections Update!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X