Don't Miss!
- News
ഹൈക്കോടതിയിൽ ആകെയുള്ള 1108 ന്യായാധിപ തസ്തികകളിൽ 333ഉം ഒഴിഞ്ഞുകിടക്കുന്നു; ബ്രിട്ടാസ്
- Lifestyle
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- Sports
IND vs NZ: നേടിയത് റെക്കോര്‍ഡ് ജയം, പക്ഷെ ഇന്ത്യക്ക് ചില പിഴവ് പറ്റി! ഒരു നീക്കം സൂപ്പര്‍
- Automobiles
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
പൃഥ്വിരാജിന്റെ കൊലമാസ്! സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ഗംഭീരമാക്കി, കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ
Recommended Video

ചില സിനിമകള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോവാറുണ്ട്. മറ്റ് ചിലത് കുപ്രചരണങ്ങളിലും നെഗറ്റീവ് റിവ്യൂസ് കാരണവും പരാജയത്തിലേക്ക് എത്തും. പൃഥ്വിരാജ് നായകനായെത്തിയ 9 എന്ന ചിത്രത്തിന് സംഭവിച്ചതും ഏകദേശം ഇതൊക്കെ തന്നെയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായി നിര്‍മ്മിച്ച ചിത്രം ലോകനിലവാരത്തിലേക്ക് മലയാളത്തെ ഉയര്‍ത്താന്‍ തക്കവണ്ണം നിര്‍മ്മിച്ചതായിരുന്നു.
ഫെബ്രുവരി ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് തുടക്കം നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. റിലീസിനെത്തി പതിനെട്ട് ദിവസം കഴിയുമ്പോഴും സിനിമയ്ക്ക് മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ 9 ന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍
മലയാളത്തില്‍ ആദ്യമായി നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 9. നടന പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം ഇതിവൃത്തമാക്കിയാണ് ഒരുക്കിയത്. 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെനൂസ് മുഹമ്മദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജിന്റെ പുതിയ നിര്‍മാണ കമ്പനി സോണി പിക്ചേഴ്സുമായി ചേര്‍ന്നിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൊറര്‍, സയന്‍സ് ഫിക്ഷന്‍, സൈക്കോളജിക്കല്‍, ത്രില്ലര്‍ തുടങ്ങി ് പുതിയതും വേറിട്ടതുമായ അനുഭവങ്ങളാണ് 9 പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

വിജയത്തിലേക്ക് എത്തിയില്ല..
വമ്പന്‍ പ്രതീക്ഷകളുമായി എത്തിയതാണെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമയ്ക്ക് കഴിയാതെ പോയിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും മുടക്ക് മുതല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാഴ്ച പിന്നിടുമ്പോള്‍ കേരത്തിലെ തിയറ്ററുകളില്‍ നിന്ന് നിര്‍മാതാക്കളുടെ വിഹിതമായി 1.5 കോടിയ്ക്ക് താഴെ മാത്രം വരുന്ന തുകയാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വമ്പന്‍ റിലീസ്
കേരളത്തില്‍ 150 സ്ക്രീനുകളിലായിരുന്നു നയന്‍ റിലീസ് ചെയ്തത്. ആദ്യ നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 8 കോടിയ്ക്ക് മുകളില്‍ സിനിമ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കേരള ബോക്സോഫീസില്‍ 4.5 കോടി നേടിയെന്നാണ് കണക്കുകള്‍. ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 1.6 കോടിയും യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും 2.5 കോടിയും ചിത്രം നേടിയെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓവര്‍സീസ് എന്നീ മേഖലകളില്‍ നിന്നും ചിത്രം മുടക്ക് മുതല്‍ തിരിച്ച് പിടിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ അടുത്തവൃത്തങ്ങള്‍ പറയുന്നത്.

ലാഭം വന്നതിങ്ങനെ..
സിനിമയുടെ പബ്ലിസിറ്റി അടക്കം എട്ട് കോടി രൂപയായിരുന്നു ചിത്രത്തിന് ആകെ മുടക്ക് മുതല്‍ വേണ്ടി വന്നത്. തിയറ്റര്‍ കളക്ഷനില്‍ വലിയ സാമ്പത്തിക ലാഭം ലഭിച്ചിട്ടില്ലെങ്കിലും അതല്ലാതെ ബജറ്റിന്റെ ഏകദേശം തൊണ്ണൂറ് ശതമാനത്തോളം ഇതിനോടകം തിരിച്ച് പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ലഭിക്കുന്ന കളക്ഷന്‍ നിര്‍മാതാക്കള്‍ക്ക് ലാഭമായിരിക്കും. കൃത്യമായ മുന്നൊരുക്കത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ കേരള ബോക്സോഫീസിലെ കണക്കുകള്‍ കൃത്യമായി പുറത്ത് വന്നിട്ടില്ല.

പ്രദര്‍ശനം തുടരുന്നു
റിലീസിനെത്തി പതിനെട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും കൊച്ചിന് മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം പ്ലെക്സിലും സിനിമ നല്ല രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ രണ്ട് ഷോ ആണ് ചിത്രത്തിന് ലഭിക്കുന്നത്. 18 ദിവസം കൊണ്ട് 39.86 ലക്ഷമാണ് ഇവിടെ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
-
'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല
-
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള
-
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!