»   » വരുന്നു 97 ബാച്ച് മഹാരാജാസ്

വരുന്നു 97 ബാച്ച് മഹാരാജാസ്

Posted By:
Subscribe to Filmibeat Malayalam
Beautiful
മലയാളത്തിലെ പുതിയ വിജയ കൂട്ടുകെട്ടായ അനൂപ് മേനോന്‍-ജയസൂര്യ വീണ്ടുമൊരിക്കല്‍ കൂടി കോളജ് കാംപസില്‍ ഒത്തുചേരുന്നു. 97 ബാച്ച് മഹാരാജാസ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബഷീര്‍ മുഹമ്മദാണ്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് അനൂപ് മേനോന്‍ ആണ്.

അനൂപ്, ജയസൂര്യ, സൈജു കുറുപ്പ്, സിദ്ദാര്‍ഥ് ഭരത്, ടിനിടോം, അരുണ്‍, നന്ദു, രമേഷ് പിഷാരടി, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 1997ല്‍ എറണാകുളം മഹാരാജാസില്‍ നിന്നു പഠിച്ചിറങ്ങിയ ഏഴുപേരുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ഏഴുപേരും ഏഴുരാജ്യത്താണ് താമസിക്കുന്നത്. അവര്‍ എല്ലാവരും കൊളംബോയില്‍ ഒത്തുച്ചേരുന്നു. അവിടെ നിന്നാണ് കഥ വികസിക്കുന്നത്. അഞ്ചുരാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുക.

അനൂപും ജയസൂര്യയും ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജ് ഇപ്പോഴും തിയറ്ററുകളില്‍ കളിക്കുന്നുണ്ട്. കോക്ക്‌ടെയ്ല്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് അനൂപും ജയസൂര്യയും കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഒന്നിച്ചത്. ദാവീദ് ആന്‍ഡ് ഗോലിയാത്ത് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ രണ്ടുപേരും അഭിനയിക്കുന്നത്. അതേസയമം ജയസൂര്യയ്‌ക്കൊപ്പമല്ലാതെ അനൂപ് അഭിനയിക്കുന്ന ചിത്രങ്ങളൊക്കെ വന്‍ പരാജയവുമാണ്.

ഒറ്റയ്‌ക്കൊരുചിത്രം വിജയിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ജയസൂര്യയും ഉള്ളത്. മറ്റു യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുക എന്നതാണ് ജയസൂര്യ ഇപ്പോള്‍ ചെയ്യുന്ന തന്ത്രം. ഇത്തരം ചിത്രങ്ങളൊക്കെ വിജയിക്കുന്നുമുണ്ട്. മറ്റുള്ളവരുടെ തിരക്കഥയില്‍ അനൂപ് അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും കഷ്ടകാലം തന്നെയാണ്. എം.മോഹനന്‍ സംവിധാനം ചെയ്ത 916 വന്‍ പരാജയമായിരുന്നു.

ക്ലാസ്‌മേറ്റ്‌സിന്റെ വിജയത്തെ തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ക്യാംപസിന്റെ ഓര്‍മയില്‍ ഒരുങ്ങിയിരുന്നു . അവയ്‌ക്കൊന്നും വിജയം കൈവരിക്കാനും സാധി്ച്ചിരുന്നില്ല. സ്വന്തം തിരക്കഥയില്‍ എന്തെങ്കിലും പുതുമ നിലനിര്‍ത്തുന്ന അനൂപ് മേനോന്‍ 97ാം ബാച്ചും വ്യത്യസ്തമാക്കും എന്നു പ്രതീക്ഷിക്കാം.

English summary
Anoop Menon and Jayasurya again, in 97 Batch of Maharaja

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam