»   » സൗന്ദര്യയില്ലാതെ 9 വര്‍ഷങ്ങള്‍

സൗന്ദര്യയില്ലാതെ 9 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
soundarya
ബാംഗ്ലൂര്‍: 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലത്താണ് സൗന്ദര്യ ആരാധകരെ വിട്ടുപോയത്. കേവലം രണ്ട് മലയാളചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഈ വേഷങ്ങളിലൂടെ സൗന്ദര്യയ്ക്ക് കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിൡച്ചുണ്ടന്‍ മാമ്പഴം എന്നിവയായിരുന്നു സൗന്ദര്യ അഭിനയിച്ച മലയാള ചിത്രങ്ങള്‍.

ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ മലയാളത്തിലെത്തുന്നത്. ചിത്രവും സൗന്ദര്യയുടെ കഥാപാത്രമായ ജ്യോതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സത്യന്‍ അന്തിക്കാടായിരുന്നു സംവിധാനം. തുടര്‍ന്ന് പ്രിയദര്‍ശന്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ സൗന്ദര്യ മോഹന്‍ലാലിന്റെ ജോഡിയായി. ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കില്‍പോലും സൗന്ദര്യയുടെ ആമിന മനോഹരമായിരുന്നു.

12 വര്‍ഷം മാത്രം നീണ്ട സിനിമാ ജീവിതത്തില്‍ സൗന്ദര്യ നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സൗന്ദര്യ തന്റെ സാന്നിധ്യം അറിയിച്ചു. ഗിരീഷ് കാസറവള്ളിയുടെ ദ്വീപ എന്ന സിനിമയുടെ നിര്‍മാണം സൗന്ദര്യയായിരുന്നു. മണിച്ചിത്രത്താഴില്‍ ശോഭന തകര്‍ത്താടിയ നാഗവല്ലിയെ കന്നഡയില്‍ അനശ്വരമാക്കി സൗന്ദര്യ. സൗന്ദര്യയുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ വേഷമായി ഇത്.

എഴുത്തുകാരനും സിനിമാ നിര്‍മാതാവുമായ കെ എസ് സത്യനാരായണന്റെ മകളായി കോളാറിലായിരുന്നു സൗന്ദര്യയുടെ ജനനം. സൗമ്യ എന്നായിരുന്നു യഥാര്‍ത്ഥ പേര്. എം ബി ബി എസ് പഠനത്തിനിടെയാണ് സിനിമയിലെത്തിയത്. 1992 ലെ ഗന്ധര്‍വ്വയായിരുന്നു ആദ്യ ചിത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സ്വകാര്യ വിമാനം തകര്‍ന്ന് സൗന്ദര്യ കൊല്ലപ്പെട്ടത്. 2004 ഏപ്രില്‍ 17 നായിരുന്നു അപകടം.

English summary
It is 9 years after major South Indian actress Soundarya killed in a plain crash in Bangalore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam