»   » കാവ്യയുടെ അമ്പതിനായിരം ചിത്രങ്ങളുമായി ആരാധകന്‍

കാവ്യയുടെ അമ്പതിനായിരം ചിത്രങ്ങളുമായി ആരാധകന്‍

Posted By: Super
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെയും കായികതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം അരാധകര്‍ ചിലപ്പോഴൊക്കെ താരങ്ങളേക്കാള്‍ ശ്രദ്ധനേടുന്ന പലസംഭവങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. നൂറായിരം ആരാധകര്‍ക്കിടയില്‍ നിന്നും ചില പ്രത്യേക കാര്യങ്ങളായിരിക്കും വളരെ സാധാരണക്കാരായ ചില ആരാധകരെ വ്യത്യസ്തരാക്കുന്നത്, അവര്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തൃശൂരിലെ ഒളരി സ്വദേശിയായ വിജീഷ് വേണു.

നടി കാവ്യ മാധവനോടുള്ള ആരാധനയാണ് വിജീഷിനെ മറ്റൊരു താരമാക്കി മാറ്റുന്നത്. വെറും ആരാധനയല്ലിത്, കാവ്യയോട് ആരാധന തോന്നിത്തുടങ്ങിയ കാലം മുതല്‍ വിജീഷ് താരത്തിന്റെ പടങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാസികകളിലും പത്രങ്ങളിലും ഇന്റര്‍നെറ്റിലുമെല്ലാം കാണുന്ന കാവ്യയുടെ ഫോട്ടോകള്‍ വിജീഷ് ശേഖരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഈ ഫോട്ടോ ശേഖരം അമ്പതിനായിരത്തിലെത്തിനില്‍ക്കുകയാണ്.

കാവ്യയുടെ പടങ്ങള്‍ തന്റെ ശേഖരത്തില്‍ കുമിഞ്ഞുകൂടിയതോടെ വിജീഷിന് ഒരാശയം തോന്നി, ഈ പടങ്ങലെല്ലാം ചേര്‍ത്ത് ഒരു ആല്‍ബമുണ്ടാക്കി കാവ്യയുടെ കുടുംബത്തിന് നല്‍കുക. കുറേനാള്‍ വിജീഷ് ഈ ആഗ്രഹവുമായി നടന്നു, ഒടുവില്‍ അടുത്തിടെ അതിന് അവസരം ലഭിയ്ക്കുകയും ചെയ്തു. ഫോട്ടോ ആല്‍ബം വിജീഷ് നേരിട്ട് കാവ്യയ്ക്ക് സമ്മാനിച്ചു. ഒരു ഇളയ സഹോദരിയെയെന്ന പോലെ കാവ്യയെ സ്‌നേഹിയ്ക്കുന്ന വിജീഷ് താരത്തെ കുഞ്ഞിയെന്ന് വിശേഷിപ്പിക്കുന്നത്.

ഫോട്ടോ ആല്‍ബം കണ്ട കുഞ്ഞി ശരിയ്ക്കും അത്ഭുതപ്പെട്ടുപോയി, കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ ഞാന്‍ നല്‍കിയ ആല്‍ബത്തിലുണ്ട്- വിജീഷ് പറയുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് വിജീഷ് കാവ്യയുടെ ചിത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്, ആദ്യം ഒരു കൗതുകത്തിന് തുടങ്ങിയ കാര്യം പിന്നെ പ്രധാന ഹോബിയായി മാറുകയായിരുന്നുവത്രേ. നൂറോളം ഇത്തരം ആല്‍ബങ്ങളാണ് വിജീഷ് തയ്യാറാക്കിയിരിക്കുന്നത്.

വിജേഷിന് കാവ്യയോടുള്ള സ്‌നേഹത്തെ കാവ്യയുടെ കുടുംബവും വളരെ കാര്യമായിട്ടാണ് കാണുന്നത്. കാവ്യയെ ജനങ്ങള്‍ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷമാണെന്നും ഈ സമ്മാനം കാവ്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കാവ്യയുടെ അമ്മ ശ്യാമള മാധവന്‍ പറയുന്നു.

ഇപ്പോള്‍ ഒരു ബ്യൂട്ടിഷന്‍ കോഴ്‌സ് ചെയ്യുന്ന വിജീഷിന് ഭാവിയില്‍ മേക്കപ്പ്മാന്‍ ആകാനാണ് താല്‍പര്യം. ബ്യൂട്ടീഷന്‍ കോഴ്‌സ് കഴിഞ്ഞെത്തുന്ന വിജീഷ് നാളെ കാവ്യയുടെ തന്നെ മേക്കപ്പ്മാന്‍ ആയി മാറില്ലെന്ന് ആരു കണ്ടു.

English summary
His admiration for Kavya Madhavan who he calls Kunji for no particular reason knows no bounds. Vijeesh Venu from Olari of Thrissur admires her adorable eyes and rustic charm so much that he collects any photo, magazine cover or even those who finds on the Internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam