»   » വിജയിച്ചിട്ടും ഏറ്റവും അധികം പഴികേട്ട സിനിമ, വല്ലാത്ത സങ്കടമായിപ്പോയി എന്ന് സിദ്ധിഖ്

വിജയിച്ചിട്ടും ഏറ്റവും അധികം പഴികേട്ട സിനിമ, വല്ലാത്ത സങ്കടമായിപ്പോയി എന്ന് സിദ്ധിഖ്

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമ പരാജയപ്പെട്ടാല്‍ പഴികേള്‍ക്കുന്നത് സ്വാഭാവികമായിരിയ്ക്കും. വിജയിച്ചാലും പഴികേള്‍ക്കേണ്ടി വരുമോ. അതെ, അങ്ങനെ ഒരു ഗതികേടുണ്ടായ സംവിധായകനാണ് സിദ്ധിഖ്.

മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്, പ്രായത്തിന് പോലും; സിദ്ദിഖ്

ഒരു സിനിമ വിജയിച്ചിട്ടും തനിക്ക് മലയാള സിനിമയില്‍ നിന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് സിദ്ധിഖ് വെളിപ്പെടുത്തി. റേഡിയോ മാംഗോ സ്‌പോട്ട്‌ലൈറ്റില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ഏതാണ് ആ സിനിമ

ദിലീപിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബോഡി ഗാര്‍ഡ് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമായിരുന്നുവത്രെ അത്. 2010 ലാണ് സിനിമ റിലീസായത്.

മോശം സിനിമയാണെന്ന്

സിനിമ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും മോശം സിനിമയാണിതെന്ന് പറഞ്ഞ് പലരും വിമര്‍ശിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് ഈ ഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു എന്ന് സിദ്ധിഖ് പറയുന്നു.

വലിയ സങ്കടമായിപ്പോയി

എനിക്ക് വലിയ സങ്കടം തോന്നി. ആ സങ്കടം മാറിയത് ബോഡി ഗാര്‍ഡ് മറുഭാഷയിലേക്ക് പോയി അതേ തിരക്കഥയില്‍ റീമേക്ക് ചെയ്ത് വലിയ ജിവിയമായി മാറിയപ്പോഴാണെന്ന് സിദ്ധിഖ് പറഞ്ഞു.

ബോഡി ഗാര്‍ഡ് റീമേക്ക്

തമിഴില്‍ വിജയ് യെയും അസിനെയും താരജോഡികളാക്കി കാവലന്‍ എന്ന പേരിലും, ബോളിവുഡില്‍ സല്‍മാന്‍ ഖാനെയും കരീന കപൂറിനെയും താരജോഡികളാക്കി ബോഡി ഗാര്‍ഡ് എന്ന പേരില്‍ തന്നെയുമാണ് സിദ്ധിഖ് ചിത്രം റീമേക്ക് ചെയ്തത്. തെലുങ്കിലും കന്നടയിലും ബോഡിഗാര്‍ഡ് എന്ന പേരില്‍ തന്നെ മറ്റ് സംവിധായകരാണ് സിനിമ റീമേക്ക് ചെയ്തത്. ബോളിവുഡ് ബോഡി ഗാര്‍ഡിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള സീ സിനി പുരസ്‌കാരം സിദ്ധിഖിന് ലഭിച്ചു.

English summary
A hit movie gave blames to me and it hurted a lot, says Siddique

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam