twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സില്‍ക്ക് സ്മിതയെ കുറിച്ച് മറ്റാരും പറയാത്ത ചില കാര്യങ്ങളുണ്ട്

    By Aswathi
    |

    ആ കാലത്ത് സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയുടെ ശരീരം മാത്രം മതിയായിരുന്നു സിനിമകള്‍ക്ക്. അത് പരമാവധി ചൂഷണം ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. അത് വിവരിച്ച് പല സിനിമകളും വന്നു. എന്നാല്‍ അത് മാത്രമായിരുന്നില്ല സില്‍ക്ക്.

    സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഹിന്ദിയിലും മലയാളത്തിലും കന്നടയിലുമെല്ലാം സിനിമകളിറങ്ങിയിട്ടുണ്ട്. ഇവരാരും പറയാത്ത ചില കാര്യങ്ങള്‍ക്കൂടെ സില്‍ക്കിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടത്രെ. സില്‍ക്ക് സ്മിതയുടെ വശ്യത ഓര്‍മകള്‍ നഷ്ടപ്പെടാത്ത പ്രേക്ഷകരോട് മറ്റാരും പറയാത്ത ചില കാര്യങ്ങളുമായി ഒരു സിനിമ വരുന്നു.

    പേജ് ത്രി, ട്രാഫിക് സിഗ്നല്‍ എന്നീ ഹിന്ദി ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച സമീര്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മറാത്തി സിനിമയിലൂടെയാണ് സില്‍ക്ക് സ്മിതയുടെ ജീവിതത്തിലെ മറ്റൊരു വശത്തെ കുറിച്ച് പറയുന്നത്.

    സംവിധായകന്‍ പറയുന്നു

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    മറ്റു സിനിമകളൊന്നും താരത്തിന്റെ ജീവിതത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ മടിച്ചുവെന്നാണ് സംവിധായകന്‍ പറയുന്നത്.

    തെറ്റിദ്ധാരണ മാറണം

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    സില്‍ക്കിനെ കുറിച്ചുളള തെറ്റിദ്ധാരണ മാറ്റുന്നതായിരിക്കും പുതിയ സിനിമയെന്നും സംവിധായകന്‍ പറഞ്ഞു.

    തിരക്കഥ

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    ചിത്രം മറാത്തി ഭാഷയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബോള്‍ഡായ ഒന്നായിരിക്കുമെന്നാണ് തിരക്കഥാകൃത്ത് ഫൈസല്‍ സെയ്ഫ് പറയുന്നത്.

    വിജയലക്ഷ്മി എന്ന സില്‍ക്ക്

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    വിജയലക്ഷ്മി എന്നാണ് സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശിലെ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനനം

    സില്‍ക്ക് സ്മിതയായത്

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    ആദ്യ തമിഴ് ചിത്രമായ വണ്ടിചക്രത്തില്‍ സില്‍ക്ക് എന്ന ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. സ്മിത എന്ന പേര് സിനിമയില്‍ വന്നതിന് ശേഷം ചേര്‍ക്കപ്പെട്ടതാണ്. ആദ്യ സിനിമ ഹിറ്റായതോടെ ആ കഥാപാത്രത്തിന്റെ പേരും പേരിനൊപ്പം ചേര്‍ന്നു. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു.

    സിനിമാ മോഹവുമായി

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

     മൂന്നാം പിറയില്‍

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി.

    മാദക സുന്ദരി

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.

    ഇരുന്നൂറിലധികം സിനിമകള്‍

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.

    മരണം

    സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ധാരണ മാറണം

    1996-സെപ്റ്റംബര്‍ 23ന് മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു

    English summary
    After Bollywood's 'The Dirty Picture', the Marathi audience is all set to have their own version of a film based on the life of Silk Smitha, the South Indian actress known for her erotic image.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X