»   » ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

Written By:
Subscribe to Filmibeat Malayalam

എല്ലാം കാര്യത്തിലുമുണ്ട് ഓരോ വിശ്വാസം. ഞായറാഴ്ച സിനിമയുടെ ഷൂട്ടിങ് തുടങ്ങിയാല്‍ ആ സിനിമ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു മലയാള സിനിമയിലെ വിശ്വാസം. എന്നാല്‍ ആ വിശ്വാസം തകര്‍ത്തത് സിദ്ധിഖ് ലാല്‍ ചിത്രമായ ഗോഡ്ഫാദര്‍ ആണ്.

ഗോഡ്ഫാദറിന്റെ ചിത്രീകരണം ഒരു ഞായറാഴ്ച തുടങ്ങാനായിരുന്നു തീരുമാനിച്ചത്. അപ്പോഴാണ് ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഞായറാഴ്ച ഷൂട്ടിങ് തുടങ്ങി പരാജയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റുമായി വന്നത്. എന്നാല്‍ മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഞായറാഴ്ച തന്നെ ആരംഭിക്കേണ്ടി വന്നു.

ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

സ്റ്റില്‍ ഫോട്ടോ ഗ്രാഫറുടെയും അതുവരെ മലയാള സിനിമയില്‍ ഉണ്ടായിരുന്ന സങ്കല്‍പങ്ങളെയും തിരുത്തി എഴുതിക്കൊണ്ടാണ് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ് ഫാദര്‍ എന്ന ചിത്രം വിജയം നേടിയത്.

ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

ഗോഡ് ഫാദറിന്റെ വിജയം മലയാള സിനിമയിലെ അതുവരെയുണ്ടായിരുന്ന അന്ധവിശ്വാസത്തിന് അറുതി വരുത്തി എന്ന് സിദ്ധിഖ് - ലാല്‍ പറഞ്ഞു. മനോരമയിലെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ സംസാരിക്കുകായയിരുന്നു ഇരുവരും

ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

1991 ല്‍ റിലീസ് ചെയ്ത ചിത്രം ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ 405 ദിവസം തുടര്‍ച്ചയായി ഗോഡ് ഫാദര്‍ കളിച്ചു. ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതും ഗോഡ് ഫാദറാണ്.

ഞായറാഴ്ച ഷൂട്ടിങ് തുടങ്ങിയാല്‍ ചിത്രം പരാജയപ്പെടുമോ, ആ വിശ്വാസം തകര്‍ത്തെറിഞ്ഞ ചിത്രം?

തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടാണ് സിദ്ധിഖും ലാലും. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ പിറന്നത് ഈ കൂട്ടകെട്ടില്‍ നിന്നാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച കിങ് ലയര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ നിറഞ്ഞോടുന്നത്.

English summary
A misbelief in malayalam film industry which override by Godfather

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam