ആറ് ക്ലൈമാക്‌സുകളുമായി മലയാളചിത്രം

ചിത്രത്തിന്റെ പേരും താരനിരയും തീരുമാനമായിട്ടില്ല. ഏഴ് കഥാപാത്രങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ പുരോഗമിക്കുന്നതെന്നും അതിനാല്‍ ആറു ക്ലൈമാക്‌സ് പരിഗണിയ്ക്കാനാവുമെന്നാണ് രൂപേഷ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കി ജോലികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ രണ്ട് ക്ലൈമാസ്‌കുകള്‍ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ രണ്ട് താരങ്ങളുടെയും ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് ലോകസിനിമയില്‍ പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിരുന്നു. പക്ഷേ ആറ് ക്ലൈമാക്‌സുകളുള്ള ചിത്രമെന്നത് ലോകസിനിമയില്‍ത്തന്നെ ആദ്യസംഭവമായിരിക്കും.


Click it and Unblock the Notifications











