»   » ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍ വീണ്ടും വരും!

ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍ വീണ്ടും വരും!

By: Sanviya
Subscribe to Filmibeat Malayalam

2013ല്‍ പുറത്തിറങ്ങിയ ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്നിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതനായ ഷാനില്‍ മുഹമ്മദും റോജിന്‍ തോമസും സംവിധാനം ചെയ്ത മങ്കിപെന്‍ ആ വര്‍ഷം ഏറ്റവും വലിയ കൊമേഷ്യല്‍ വിജയം നേടിയ ചിത്രം കൂടിയായിരുന്നു.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സമപ്രായക്കാരയ കുട്ടികളും അവര്‍ നേരിടുന്ന പ്രശ്ങ്ങളുമാണ് ചിത്രത്തില്‍. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.


philipsandthemonkeypen

ജയസൂര്യ, രമ്യ നമ്പീശന്‍, സനൂപ് സന്തോഷ്, ഗൗരവ് മേനോന്‍, വിജയ് ബാബു എന്നിവര്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.


2013ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

English summary
A Second Part Of Philips And The Monkey Pen Is On The Cards!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam