»   » ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

By: Rohini
Subscribe to Filmibeat Malayalam

ഗോപി സുന്ദറിനും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. കേരളത്തിന് പുറത്തേക്കും വ്യാപിച്ചു കിടക്കുന്നു ആ ആരാധകരുടെ ശൃങ്കല. മാത്രവുമല്ല, ആരാധകരുടെ കൂട്ടത്തില്‍ പ്രമുഖ സിനിമാ താരങ്ങളുമുണ്ട്.

പറഞ്ഞുവരുന്നത് ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ ഒരു തെന്നിന്ത്യന്‍ നടിയെ കുറിച്ചാണ്. മറ്റാരുമല്ല, വേദിക. വേദികയുടെ പുതിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ഗോപി സുന്ദറാണ്


ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലെ പാട്ട് കേട്ടാണ് വേദിക വീണത്.


ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

ജെയിംസ് ആന്റ് ആലീസിലെ പാട്ടുകള്‍ അത്രയേറെ മനോഹരമാണെന്ന് പറഞ്ഞ വേദിക, ആ പാട്ടുകള്‍ ഒരുക്കിയ ഗോപിസുന്ദറിന് സല്യൂട്ടും നല്‍കുന്നു.


ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

താന്‍ മലയാളത്തില്‍ അഭിനയിച്ച മറ്റു ചിത്രങ്ങളിലെ പാട്ടുകളുടെ സംവിധായകര്‍ക്കൊന്നും തന്നില്‍ ഇത്രയതികം അത്ഭുതം സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലന്നും വേദിക പറയുന്നു.


ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ജെയിംസിന്റെയും ആലീസിന്റെയും പ്രണയ കഥയാണ് പറയുന്നത്. ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിലെത്തും.


ഗോപി സുന്ദറിന്റെ കടുത്ത ആരാധികയായ തെന്നിന്ത്യന്‍ നടി

ദിലീപ് നായകനായ ശൃംഗാര വേലന്‍ എന്ന ചിത്രത്തിലൂടെയാണ് വേദിക മലയാളത്തിലെത്തിയത്. ജെയിംസ് ആന്റ് ആലീസ് വേദികയുടെ രണ്ടാമത്തെ ചിത്രമാണ്. ദിലീപിനൊപ്പം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്.


English summary
A South Indian actress, who is the great fan of Gopi Sunder
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam