»   » ആ സര്‍പ്രൈസ് മമ്മൂട്ടി പൊളിക്കുമോ?, പിറന്നാള്‍ ദിനത്തിലെ പ്രഖ്യാപനം??

ആ സര്‍പ്രൈസ് മമ്മൂട്ടി പൊളിക്കുമോ?, പിറന്നാള്‍ ദിനത്തിലെ പ്രഖ്യാപനം??

Posted By: Nihara
Subscribe to Filmibeat Malayalam
ദുല്‍ഖര്‍-മമ്മൂട്ടി ചിത്രമില്ല, പക്ഷേ മറ്റൊരു സര്‍പ്രൈസ്! | Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 66ാമത്തെ പിറന്നാളാണ് വ്യാഴാഴ്ച. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ് മമ്മൂട്ടി. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയിലാണ് താരമിപ്പോള്‍. ഓണത്തിന് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!

പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി താരങ്ങള്‍ എത്താറുണ്ട്. അത്തരത്തില്‍ മമ്മൂട്ടി ഏത് സംഭവമാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്നറിയാനുള്ള ആകാക്ഷയിലാണ് ആരാധകര്‍. കരിയറില്‍ പ്രതീക്ഷ നല്‍കുന്ന ചിത്രത്തെക്കുറിച്ച് താരം അനൗണ്‍സ് ചെയ്യുമെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി അനൗണ്‍സ് ചെയ്തിട്ടില്ലാത്ത വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏതിനെക്കുറിച്ചാണ് താരം ഇന്നു പറയുന്നതെന്നറിയാനുള്ള ആകാംക്ഷ തുടരുന്നതിനിടയില്‍ ഏതൊക്കെയാണ് പ്രൊജക്ടുകള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

കരിയറിലെ ഉയര്‍ന്ന ബജറ്റ് ചിത്രമാവാന്‍ കുഞ്ഞാലി മരയ്ക്കാര്‍

മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ നായികക്കല്ലായി മാറിയേക്കാവുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍.ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സാമൂതിരിപ്പടയ്ക്ക് മുന്നില്‍ പതറാതെ പട നയിച്ച വീരപുരുഷന്‍ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ കപ്പല്‍ യുദ്ധം അടക്കം ചിത്രത്തിലുള്‍പ്പെടുത്തുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

സംവിധാനം ചെയ്യുന്നത്

കുഞ്ഞാലി മരക്കാറിന്റെ സംവിധായകനെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ശങ്കര്‍ രാമകൃഷ്ണന്‍, അമല്‍ നീരദ്, സന്തോഷ് ശിവന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഒരുമിക്കലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മില്‍ ഒരുമിക്കുന്നുവെന്ന തരത്തില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. പിറന്നാള്‍ ദിനത്തില്‍ ഈ ചിത്രത്തെക്കുറിച്ചായിരിക്കുമോ താരം പ്രഖ്യാപിക്കുകയെന്നതിനെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

പുലിമുരുകന് ശേഷം വൈശാഖ് മെഗാസ്റ്റാറിനൊപ്പം പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ഒരുമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജാ2 ന് ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

സേതു മമ്മൂട്ടി ചിത്രം

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും. കോഴിത്തങ്കച്ചന്‍ എന്നാണ് ചിത്രത്തിന് പേരിട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവും സര്‍പ്രൈസും നല്‍കുന്ന കാര്യത്തില്‍ താരങ്ങളും ഏറെ മുന്നിലാണ്. മെഗാസ്റ്റാറിന്റെ പിറന്നാള്‍ സമ്മാനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Declaration of surprise project by Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam