»   » വിവാദങ്ങള്‍ക്കൊടുവില്‍ ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം വിഷുവിന് തിയ്യേറ്ററുകളില്‍

വിവാദങ്ങള്‍ക്കൊടുവില്‍ ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം വിഷുവിന് തിയ്യേറ്ററുകളില്‍

Written By:
Subscribe to Filmibeat Malayalam

ഹാസ്യപ്രാധാന്യമുളള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്,കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയിലെ മുന്‍നിര ഹാസ്യനടന്‍മാരിലൊരാളായി മാറിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം സഹനടന്റെ വേഷത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതോടെ മലയാളത്തിലെ തിരക്കേറിയ നടന്‍മാരിലൊരാളായി സുരാജ് മാറിയിരുന്നു. 2013ല്‍ സുരാജിനെ നായകനാക്കി കെ.ബിജു സംവിധാനം ചെയ്ത ചിത്രമായിരുന്നു പേരറിയാത്തവര്‍ എന്ന ചിത്രം .

പുമരത്തിലെ കെഎസ് ചിത്ര പാടിയ മനോഹര ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം


ഈ ചിത്രത്തിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.പുരസ്‌കാര നേട്ടത്തിനു ശേഷം അഭിനയപ്രാധാന്യമുളള നിരവധി കഥാപാത്രങ്ങള്‍ സുരാജിനെ തേടിയെത്തിയിരുന്നു. ഹാസ്യ പ്രാധാന്യമുളള വേഷങ്ങളില്‍ നിന്നും സിരീയസ് റോളുകളിലേക്കുളള ഒരു മാറ്റം അദ്ദേഹത്തിന്റെ കരിയറില്‍ സംഭവിച്ചിരുന്നു. എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം സുരാജിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തൊരു കഥാപാത്രമായിരുന്നു. കുറച്ച് സീനുകളില്‍ മാത്രമുണ്ടായിരുന്ന ആ കഥാപാത്രത്തെ സുരാജ് മികവുറ്റതാക്കിയിരുന്നു.


suraj

സുരാജിന്റെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സുരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ആഭാസം. ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദമായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തെ മുന്‍നിര്‍ത്തിയാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ വയലന്‍സ്,സെക്‌സ് രംഗങ്ങള്‍ ഒന്നുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.കാരണമില്ലാതെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ അണിയറപ്രവര്‍ത്തകര്‍ ഡല്‍ഹി ട്രിബ്യുണലിനെ സമീപിച്ചിരുന്നു.


aabhaasam

തുടര്‍ന്ന് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഈ വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ ആഭാസം ഓഫീഷ്യല്‍ പേജിലൂടെയാണ് അറിയിച്ചത്. ആഭാസം വിഷു റിലീസായി തിയ്യേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ സുരാജിന്റെ നായികയായി എത്തുന്നത് റിമാ കല്ലിങ്കലാണ്.ചിത്രത്തില്‍ ഇവര്‍ക്കു പുറമേ ശീതള്‍ ശ്യാം,ദിവ്യ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.ലൂസിഫറിന് ശേഷം പൃഥ്വി കാളിയനിലേക്ക്, റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍!


മമ്മൂട്ടിക്ക് പറ്റാത്തതായി ഒന്നുമില്ല, ആദ്യം മുതലേ ആ മുഖമായിരുന്നു മനസ്സിലെന്ന് 'യാത്ര' സംവിധായകന്‍!English summary
Aabhaasam movie got u/a certificate from censer board: movie will release this vishu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X