»   » ആഭാസത്തില്‍ 'ഓടിച്ചോടിച്ച് നിര്‍ത്താതെ' പാട്ടുമായി ഊരാളി ബാന്‍ഡ്: വീഡിയോ വൈറല്‍! കാണൂ

ആഭാസത്തില്‍ 'ഓടിച്ചോടിച്ച് നിര്‍ത്താതെ' പാട്ടുമായി ഊരാളി ബാന്‍ഡ്: വീഡിയോ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയില്‍ അവര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടുളള ഒരു ചിത്രമാണിത്. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുളളത്.

Dileep: ഞാനോ കാറ്റോ ഇരുളുനീന്തി വന്നു... കമ്മാരസംഭവത്തിലെ ആദ്യം ഗാനം! പാട്ട് കാണാം


ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് സുരാജിന്റെ നായികയാവുന്നത്. മാമുക്കോയ, നാസര്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, സുധി കോപ്പ,ശീതള്‍ ശ്യാം,സുജിത്ത് ശങ്കര്‍ ,അഭിജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആഭാസത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദങ്ങളുണ്ടാക്കിയിരുന്നു.


aabhaasam movie

സെക്‌സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്. സിനിമയിലെ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നും ചില സംഭാഷണങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നത്. ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് ചിത്രമെന്നായിരുന്നു ബോര്‍ഡിന്റെ വാദം.


aabhaasam movie

എന്നാല്‍ ഇക്കാരണം കൊണ്ട് നിയമപോരാട്ടത്തിനിറങ്ങിയ അണിയറപ്രവര്‍ത്തകര്‍ പിന്നീട് യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തിരുന്നു.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും ട്രെയിലറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആഭാസം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.


aabhaasam movie

നടന്‍ നിവിന്‍ പോളിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ പാട്ട് പുറത്തുവിട്ടത്. ടോവിനോ തോമസ് ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയിലെ എമാന്‍മാരേ എന്ന പാട്ടൊരുക്കിയ ഊരാളി ബാന്‍ഡാണ്‌ ആഭാസത്തിനു വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഊരാളി ഒരുക്കിയ ഓടിച്ചോടിച്ച് നിര്‍ത്താതെ ഓടിച്ചോടിച്ച് എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്.എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം


കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ദിഖിന്റെ വേഷപ്പകര്‍ച്ച: പോസ്റ്റര്‍ കാണാം

English summary
aabhaasam movie new video song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X