»   » പ്രണയവും ഒളിച്ചോട്ടവുമായി പ്രണയകഥ

പ്രണയവും ഒളിച്ചോട്ടവുമായി പ്രണയകഥ

Posted By:
Subscribe to Filmibeat Malayalam
Movie-Clap-Board
പ്രണയവും ഒളിച്ചോട്ടവുമെല്ലാം വീണ്ടുമൊരു ചിത്രത്തിന് വിഷയമാവുകയാണ്. ആദി ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രണയകഥയെന്ന ചിത്രത്തിലാണ് പ്രണയികളുടെ ഒളിച്ചോട്ടവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമാകുന്നത്.

വിജയന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ മകനും എംബിഎ വിദ്യാര്‍ഥിയുമായ ആനന്ദും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥിയായ റീത്തയുമാണ് ചിത്രത്തിലെ പ്രണയികള്‍. അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ ഒളിച്ചോടുന്നതും തുടര്‍ന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.

ചാനല്‍ അവതാരകനായെത്തി നടനായിമാറിയ അരുണ്‍ നാരായണനാണ് ആനന്ദായി വേഷമിടുന്നത്. റീത്തയായെത്തുന്നത് പുതുതാരമായ സ്വര്‍ണ തോമസാണ്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് സ്വര്‍ണ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് ആശുപത്രിയിലായത്. ഇപ്പോഴും ആരോഗ്യനില പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലാത്ത സ്വര്‍ണയെ നായികാസ്ഥാനത്തുനിന്നും മാറ്റിയേയ്ക്കുമെന്ന് സൂചനയുണ്ട്.

ഗോവിന്ദന്‍കുട്ടിയും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സെഹനാസ് മൂവീസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് പണ്ടാരക്കാട്ടിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് തോമസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയ്, ജയപ്രകാശ് കലൂര്‍, ഊര്‍മ്മിള ഉണ്ണി, താര കല്യാണ്‍, ശാന്ത കുമാരി, പരാഹി, ആമി ചെറിയാന്‍ എന്നിവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
The movie Pranaya Katha' is a love story, directed by debutant Aadhi Bala Krishnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam