»   » ആദി അമ്പത് കോടി ക്ലബിലേക്ക് കടക്കുന്നു, പ്രണവിന് ഇനി ധൈര്യമായി സിനിമയില്‍ തുടരാമെന്ന് ആരാധകര്‍!

ആദി അമ്പത് കോടി ക്ലബിലേക്ക് കടക്കുന്നു, പ്രണവിന് ഇനി ധൈര്യമായി സിനിമയില്‍ തുടരാമെന്ന് ആരാധകര്‍!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സും പ്രണവ് മോഹന്‍ലാലിന്റെ ആദിയും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ മകന്റെ സിനിമാപ്രവേശത്തിനായി സിനിമാലോകം മാത്രമല്ല പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരപുത്രന് ലഭിച്ചത്.

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന്റെ യാതൊരുവിധ ആശങ്കകളുമില്ലാതെ ഹിമാലയന്‍ യാത്രയിലായിരുന്നു പ്രണവ്. ജീവിതശൈലി കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ വ്യത്യസ്തനായ ഈ താരപുത്രന്‍ മലയാള സിനിമയ്ക്ക് മികച്ച മുതല്‍ക്കൂട്ടായി മാറുമെന്നായിരുന്നു സിനിമയിലെ പ്രഗത്ഭര്‍ അഭിപ്രായപ്പെട്ടത്. റിലീസ് ചെയ്ത്. റിലീസ് ചെയ്ത് നാളേറെയായിട്ടും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആദി. ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കാന്‍ ഇനി ഏതാനും നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


50 കോടി ക്ലബിലേക്ക്

ആദി 50 കോടി ക്ലബിലേക്ക് കടക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്‍റെയും പ്രണവിന്‍റെയും ആരാധകര്‍ ശരിക്കും ആഘോഷിക്കുകയാണ് ആദിയുടെ വിജയം. ബോക്സോഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.


സിനിമാലോകം കാത്തിരുന്ന അരങ്ങേറ്റം

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു നായകനായി അരങ്ങേറുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകവും ആരാധകരും. റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


ശക്തമായ ആരാധകപിന്തുണ

ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള താരമാണ് മോഹന്‍ലാല്‍. മകന്‍ നായകനായി അരങ്ങേറിയ സിനിമ റിലീസ് ചെയ്തപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചത്. ബോക്‌സോഫീസിലും അത് പ്രകടമായിരുന്നു.


അനായാസേന 50 കോടി കടക്കും

താരപുത്രനെന്നതിനും അപ്പുറത്ത് പ്രണവെന്ന തുടക്കകാരന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും സിനിമ റിലീസ് ചെയ്തതോടെ അനായാസമായി ചിത്രം 50 കോടി ക്ലബിലെത്തുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു.


നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം

റിലീസ് ചെയ്ത് 50 ദിനം പിന്നിടുന്നതിനിടയിലും നിറഞ്ഞ സദസ്സിലാണ് ആദി പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 5000 പ്രദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.


മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമായി

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി ചിത്രം 50 ലക്ഷം സ്വന്തമാക്കിയിരുന്നു. ഫോറം കേരള പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം 11 ദിവസം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 66 ലക്ഷമാണ് നേടിയത്.


സാറ്റലൈറ്റ് റൈറ്റിനും റെക്കോര്‍ഡ് തുക

സിനിമയുടെ റിലീസിങ്ങ് പ്രഖ്യാപിക്കുന്ന സമയം മുതല്‍ സാറ്റലൈറ്റ് റൈറ്റിന് വേണ്ടിയുള്ള പോരാട്ടവും ആരംഭിക്കാറുണ്ട്. 6 കോടി മുടക്കി അമൃത ടിവിയാണ് ആദിയെ സ്വന്തമാക്കിയത്.ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?ബോക്‌സോഫീസിനെ അടക്കിഭരിച്ച് പ്രണവ്, ജയസൂര്യ തൊട്ടുപിന്നില്‍, കഴിഞ്ഞയാഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട്

English summary
Aadhi entering into 50 crore club

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam