»   » പതിനായിരവും കടന്ന് പ്രണവ് കുതിക്കുന്നു, ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ആദി മാറില്ലേ?

പതിനായിരവും കടന്ന് പ്രണവ് കുതിക്കുന്നു, ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ആദി മാറില്ലേ?

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ 2018 ലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി. ആദി പൂര്‍ത്തിയാക്കിയ ഉടനെ തന്നെ ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ് പ്രണവ്. ജനുവരി 26നായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടക്കം മുതല്‍ത്തന്നെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ താരപുത്രന് വേണ്ടി വഴി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

19 ദിവസം കൊണ്ട് ആദി കൈവരിച്ച നേട്ടം? ആ റെക്കോര്‍ഡ് ഇനി പ്രണവിന് സ്വന്തം, ആദി കുതിപ്പ് തുടരുന്നു!


വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണ്ണിമയ്ക്ക് മത്സരാര്‍ത്ഥികള്‍ നല്‍കിയ ഗംഭീര സര്‍പ്രൈസ് കാണൂ!


കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടക്കക്കാരനെന്ന നിലയില്‍ അഭിനയത്തില്‍ പ്രണവിന് ചില പാകപ്പിഴവുകളുണ്ട്. എന്നാല്‍ ആക്ഷന്റെ കാര്യത്തില്‍ അത്തരത്തിലൊരു ആക്ഷേപമില്ല. മികച്ചതെന്ന് തന്നെയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം എല്ലാവരും വിലയിരുത്തിയത്. പതിനായിരം ഷോയും കഴിഞ്ഞ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആദി.


പതിനായിരവും കടന്ന് കുതിക്കുന്നു

പതിനായിരവും കടന്ന് കുതിക്കുന്നു
തുടക്കം മുതല്‍ കുതിക്കുകയാണ് ആദി. ഇതിനോടകം തന്നെ പതിനായിരം പ്രദര്‍ശനം ചിത്രം പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


മൂന്നാം വാരത്തിലേക്ക്

ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസേന 420 ല്‍ അധികം ഷോയുമായാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നത്.


വിദേശത്ത് റിലീസ് ചെയ്യുന്നു

ജനുവരി 26ന് കേരളത്തില്‍ റിലീസ് ചെയ്ത ആദി വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരി 16നാണ് വിദേശ രാജ്യങ്ങളിലേക്ക് ആദിയെത്തുന്നത്.


റെക്കോര്‍ഡുകള്‍ വഴിമാറുന്നു

ബോക്സോഫീസിലെ പല റെക്കോര്‍ഡുകളും പ്രണവിന് മുന്നില്‍ വഴി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തലസ്ഥാന നഗരിയിലെ ഏരീസ് പ്ലക്സില്‍ നിന്നും അമ്പതു ലക്ഷം ഗ്രോസ് എന്ന മാർക്കിലേക്കു കുതിക്കുകയാണ് ആദിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 1 കോടി

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട മള്‍ട്ടിപ്ലക്സുകളിലൊന്നായ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ആദി ഒരു കോടി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.


20 കോടിയിലേക്ക് എത്തിയത്

റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ആദി 20 കോടിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം വളരെ പെട്ടെന്ന് തന്നെ അമ്പത് കോടി ക്ലബിലിടം പിടിക്കും.


കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ഒരുകോടി

കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും മാത്രമായി ആദി ഒരു കോടിയെന്ന നേട്ടത്തിന്‍റെ അരികിലാണ്.98 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ആ നേട്ടവും ആദിയുടെ പേരിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രണവിന്‍രെ സ്വീകാര്യത

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മകനെന്നതിനും അപ്പുറത്ത് പ്രണവിന്‍റെ കൂടി വിജയമാണിത്. തുടക്കക്കാരന്‍റെ എല്ലാവിധ പരിഭ്രമവും പ്രണവിനുമുണ്ടായിരുന്നു. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നുമല്ലെങ്കിലും ആക്ഷന്‍റെ കാര്യത്തില്‍ പ്രണവ് കാണിച്ച ധീരത എടുത്തു പറയേണ്ടത് തന്നെയാണ്.


പാര്‍ക്കൗര്‍ രംഗങ്ങളിലെ മികവ്

പാര്‍ക്കൗര്‍ രംഗങ്ങളില്‍ പ്രണവ് കാണിച്ച മികവിനെ പുകഴ്ത്തി സിനിമാപ്രവര്‍ത്തകര്‍ മാത്രമല്ല പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. അത്ര അനായാസമായാണ് പ്രണവ് ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.


സംവിധായകര്‍ കാത്തിരിക്കുന്നു

ആദ്യ സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ പ്രണവിനെയും കാത്ത് നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത സിനിമയെക്കുറിച്ചൊന്നും ഈ താരപുത്രന്‍ തീരുമാനമെടുത്തിട്ടില്ല.


മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവും

പ്രണവ് സിനിമയില്‍ത്തന്നെ തുടരുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവും. പക്ഷേ സിനിമയില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രണവ് തന്നെയാണല്ലോയെന്നായിരുന്നു ജീത്തു ജോസഫ് നേരത്തെ പറഞ്ഞത്.


സന്തോഷത്തോടെ മോഹന്‍ലാലും സുചിത്രയും

പ്രണവിന്‍റെ ആദ്യ സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ഏറെ സന്തോഷിക്കുന്ന രണ്ട് പേരുണ്ട്, മോഹന്‍ലാലും സുചിത്രയും. ഒന്നിലേറെ തവണയാണ് ഇവര്‍ രണ്ടുപേരും ആദി കണ്ടത്.


ആരാധകര്‍ക്കും സന്തോഷം

ആദിയുടെ വിജയത്തില്‍ ആരാധകരും അതീവ സന്തോഷത്തിലാണ്. റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. റിലീസിന് ശേഷവും അത് തുടരുകയാണ്.


ഒരുപാട് പേരുടെ നിര്‍ബന്ധത്തിന് ശേഷം

ഒരുപാട് പേരുടെ നിര്‍ബന്ധ പ്രകാരമാണഅ പ്രണവ് ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. അതിനാല്‍ത്തന്നെ അത് വിജയിച്ചുവെന്ന് കേള്‍ക്കുന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.


അപ്പുവിന്‍റെ അമ്മ

ജീവിതത്തില്‍ ഒരുപാട് മേല്‍വിലാസങ്ങളില്‍ അറിയപ്പെട്ടിട്ടുണ്ടെങ്കിലും അപ്പുവിന്‍റെ അമ്മ എന്ന പേരില്‍ അറിയപ്പെടാനാണ് ഇപ്പോള്‍ തനിക്ക് ഏറെ ഇഷ്ടമെന്നായിരുന്നു സുചിത്ര പ്രതികരിച്ചത്.


പ്രിയദര്‍ശന്‍റെ പ്രവചനം ഫലിച്ചു

മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ പ്രണവിന്‍റെ സിനിമാപ്രവേശത്തെക്കുറിച്ച് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. കുട്ടിക്കാലത്ത് പ്രണവ് അവതരിപ്പിച്ച നാടകം കണ്ടതിന് ശേഷമായിരുന്നു അത്.


അപ്പുവിനെ കാത്തിരിക്കുന്നു

ഹിമാലയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന അപ്പുവിനെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമൊന്നും പിടി കൊടുക്കാറില്ലെങ്കിലും പ്രണവിനെ കണ്ടെത്താറുണ്ട് പലപ്പോഴും.


English summary
Aadhi finishes another record, completes 10000 shows

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam