»   » പ്രണവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്, ആദി പ്രതീക്ഷ നിലനിര്‍ത്തുമോ? ആശങ്കയോടെ ആരാധകര്‍!

പ്രണവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്, ആദി പ്രതീക്ഷ നിലനിര്‍ത്തുമോ? ആശങ്കയോടെ ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിയുടെ റിലീസിങ്ങ് തീയതി അടുക്കുന്തോറും ആരാധകരുടെ ആകാംക്ഷയും വര്‍ധിക്കുകയാണ്. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ടീസറും ട്രെയിലറും ആദ്യ ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാലതാരമായി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ അപ്പു നായകനായി എത്തുമ്പോള്‍ പ്രതീക്ഷ നിലനിര്‍ത്തില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.

ആദി ഇറങ്ങുന്നതിന് മുന്‍പേ പ്രണവിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ കാരണം?

മോഹന്‍ലാലിനെയും പ്രണവിനെയും ഏറ്റെടുത്ത് ശ്രീകുമാര്‍ മേനോന്‍, ഫോട്ടോയ്ക്ക് താഴെ കുറിച്ചത്?

പ്രണവിന് അനാവശ്യ സ്വീകാര്യതയും ആദിക്ക് ഓവര്‍ഹൈപ്പും നല്‍കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകനെന്ന ഇമേജിനും അപ്പുറത്ത് മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്. മറ്റൊരു താരപുത്രന്റെ വരവിനും ഇത്രയധികം പബ്ലിസിറ്റി ലഭിച്ചിട്ടില്ലെന്ന തരത്തിലും വിമര്‍ശനങ്ങളുണ്ട്. ബാലതാരമായി പ്രേക്ഷക മനസ്സിലിടം നേടിയ താരപുത്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി അരങ്ങേറുമ്പോള്‍ ആരാധകര്‍ക്കുണ്ടാവുന്ന സന്തോഷവും പ്രതീക്ഷയും മാത്രമാണ് ഇപ്പോഴത്തെ സ്വീകാര്യതയ്ക്ക് പിന്നില്‍.

ആദി തിയേറ്ററുകളിലേക്കെത്തുന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദി തിയേറ്ററുകളിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. ജനുവരി 26നാണ് സിനിമ റിലീസ് ചെയ്യുന്നത്. റിലീസിനായി ഈ ദിവസം തിരഞ്ഞെടുത്തതിന് പിന്നില്‍ മറ്റൊരുദ്ദേശമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശീര്‍വാദ് സിനിമാസിന് തുടക്കമിട്ടപ്പോള്‍ ആദ്യ റിലീസായെത്തിയ നരസിംഹം റിലീസ് ചെയ്തത് ജനുവരി 26നായിരുന്നു.

പ്രതീക്ഷകള്‍ നിലനിര്‍ത്തില്ലേ?

ആദി പ്രതീക്ഷകള്‍ നിലനിര്‍ത്തില്ലേ, ടീസറും ട്രെയിലറും കണ്ടതിന് ശേഷമുള്ള ആരാധകരുടെ പ്രധാന സംശയം ഇതാണ്. സാധാരണ പോലൊരു സിനിമ അതില്‍ കൂടുതലൊന്നുമുണ്ടാവില്ലെന്ന തരത്തിലുള്ള വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ആദിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 200 ല്‍പ്പരം സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നവാഗതന് ലഭിക്കുന്ന പിന്തുണ

തുടക്കക്കാരനെന്ന നിലയില്‍ പ്രണവിന് ലഭിക്കുന്നത് മികച്ച ഒാപ്പണിങ്ങാണ്. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിന് തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

കൂട്ടിന് മമ്മൂട്ടിയുമുണ്ട്

പ്രണവിന്റെ അരങ്ങേറ്റത്തിനൊപ്പം സ്വന്തം സിനിമയുമായി മമ്മൂട്ടിയും എത്തുന്നുണ്ട്. പ്ലേ ഹൗസ് ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് ഇതേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

ദുല്‍ഖറിനൊപ്പം മോഹന്‍ലാലുണ്ടായിരുന്നു

ആദ്യ സിനിമയുമായി ദുല്‍ഖര്‍ സല്‍മാനെത്തിയപ്പോള്‍ ഒപ്പം മോഹന്‍ലാലുണ്ടായിരുന്നു. സെക്കന്‍ഡ് ഷോയും കാസനോവയും അടുത്തടുത്ത ദിവസങ്ങളിലായാണ് പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖര്‍ ചിത്രത്തിനായിരുന്നു മികച്ച പ്രതികരണം ലഭിച്ചത്.

English summary
Here is an interesting updates from the film Aadhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X