»   » ലോജിക്കൊന്നുമില്ലെങ്കിലും ഷാജി പാപ്പനും പിള്ളേരും തകര്‍ത്തു! മള്‍ട്ടിപ്ലെക്‌സില്‍ നൂറ് ശതമാനം വിജയം

ലോജിക്കൊന്നുമില്ലെങ്കിലും ഷാജി പാപ്പനും പിള്ളേരും തകര്‍ത്തു! മള്‍ട്ടിപ്ലെക്‌സില്‍ നൂറ് ശതമാനം വിജയം

Posted By:
Subscribe to Filmibeat Malayalam
തീയേറ്ററുകൾ കീഴടക്കി ഷാജി പാപ്പനും പിള്ളേരും

കോമഡി എന്റര്‍ടെയിന്‍മെന്റായി ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ ആട് 2 റെക്കോര്‍ഡ് വിജയം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ഒപ്പമിറങ്ങിയ മറ്റ് സിനിമകളെ അതിവേഗം പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന സിനിമ ബോക്‌സ് ഓഫീസില്‍ തരംഗമാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

അപ്പുവിന്റെ സഹോദരനായി ലാലേട്ടൻ! ഒറ്റ ചിത്രം കൊണ്ട് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി താരരാജാവും പുത്രനും!

സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. ഇതില്‍ നിന്നും പ്രതീക്ഷിച്ചതിലും നേട്ടം സിനിമയ്ക്ക് കൈവരിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്. സിനിമയുടെ കേരള കളക്ഷന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും റിലീസായി പതിനാറ് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ആട് 2 റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

അതിവേഗം അമ്പത് ലക്ഷം

ആട് 2 തിയറ്ററുകളിലെത്തിയ ആദ്യദിവസം മുതല്‍ ഇപ്പോഴും മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം നടക്കുന്നത്. സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വെറും 9 ദിവസം കൊണ്ടായിരുന്നു സിനിമ അമ്പത് ലക്ഷം സ്വന്തമാക്കിയിരുന്നത്.

പുതിയ റെക്കോര്‍ഡിങ്ങനെ..

ഒടുവില്‍ ആട് 2 കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയിരിക്കുകയാണ്. പതിനാറ് ദിവസം കൊണ്ടാണ് സിനിമ ഒരു കോടിയിലേക്കെത്തിയത്. ഇത്രയും വേഗം കളക്ഷനില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ക്രിസ്തുമസ് റിലീസ് സിനിമകള്‍

ക്രിസ്തുമസിന് മുന്നോടിയായി അഞ്ച് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് സിനിമകളെ അതിവേഗം പിന്നിലാക്കിയാണ് ആട് ജൈത്രയാത്ര നടത്തുന്നത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിന്റെ കളക്ഷനെയും പിന്നിലാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

ജയസൂര്യയുടെ ഹിറ്റ് സിനിമ

2017 ല്‍ ജയസൂര്യ നായകനായ മൂന്ന് സിനിമകളായിരുന്നു റിലീസിനെത്തിയത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വിജയത്തിന് പിന്നാലെയെത്തിയ ആട് 2 ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കും. ജനപ്രിയ നായകനായി ജയസൂര്യയുടെ വളര്‍ച്ചയും ആടിന്റെ വിജയത്തിന് പിന്നിലുണ്ട്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമ

നവാഗതനായിരുന്ന മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കന്നി ചിത്രമായിരുന്നു ആട്. തിയറ്ററുകളില്‍ കൂവി തോല്‍പ്പിച്ച സിനിമയുടെ രണ്ടാം ഭാഗം ഇത്രയും സൂപ്പര്‍ഹിറ്റാക്കാന്‍ കഴിഞ്ഞത് മികച്ചൊരു പുതുമുഖ സംവിധായകന്റെ കഴിവാണ് സൂചിപ്പിക്കുന്നത്.

ലോജിക്കൊന്നുമില്ല...

വലിയ അവകാശവാദങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടല്ല ആട് 2 തിയറ്ററുകളിലേക്കെത്തിയത്. ആട് 2 കാണാന്‍ ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ വരണേ എന്നും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തന്ന ഉറപ്പ്. അത് നൂറ് ശതമാനം വിജയമായിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

ഷാജി പാപ്പന്‍, ക്ലീറ്റസ്, അറക്കല്‍ അബു, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍, എന്നിങ്ങനെയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേര്. ജയസൂര്യ, സണ്ണി വെയിന്‍, വിജയ് ബാബു, സാജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Aadu 2 box office collection in Kochi multiplexes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X