»   » അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു, അതെ ഷാജി പാപ്പന്റെയും പിള്ളേരുടെയും കാര്യം! സംവിധായകന്‍

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു, അതെ ഷാജി പാപ്പന്റെയും പിള്ളേരുടെയും കാര്യം! സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam


യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാനം സംരംഭമായിരുന്നു ആട് ഒരു ഭീകര ജീവിയാണ്. ജയസൂര്യ, വിജയ് ബാബു, വിനായകന്‍, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രമായ ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മിഥുന്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടന്നു. ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ ഒരുക്കുന്ന അലമാരയാണ് മിഥുന്‍ മാനുവലിന്റെ അടുത്ത ചിത്രം. അതിനിടെ ആടിന്റെ രണ്ടാം ഭാഗം വരും. ചിത്രത്തിന്റെ റിലീസ് ഡേറ്റും തീരുമാനിച്ചു.

ആടിന്റെ രണ്ടാം ഭാഗം

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.

അപ്പോ ഞങ്ങളങ്ങ് തീരുമാനിച്ചു!

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ആട് 2 ഈ ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തും. മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആന്‍മരിയയ്ക്ക് ശേഷം

ആന്‍ മരിയയ്ക്ക് ശേഷം ആടിന്റെ രണ്ടാം ഭാഗം ഒരുക്കാനിരുന്നതാണ് മിഥുന്‍ മാനുവല്‍. എന്നാല്‍ നല്ലൊരു തിരക്കഥ കിട്ടാത്തതാണ് സിനിമ വൈകാന്‍ കാരണമെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടുത്തിടെ പറഞ്ഞിരുന്നു.

ഓം ശാന്തി ഓശാനയിലൂടെ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് മിഥുന്‍ മാനുവല്‍ സിനിമാ രംഗത്ത് എത്തുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം ഒരുക്കി സംവിധാന രംഗത്ത് എത്തിയ മിഥുന്റെ നാലാമത്തെ ചിത്രമാണ് ആടിന്റെ രണ്ടാം ഭാഗം.

English summary
Aadu 2 release date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam