»   » ഷാജി പാപ്പനും പിള്ളേരും ഇത്തവണ തിയറ്ററുകള്‍ കീഴടക്കും! ആട് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും!!

ഷാജി പാപ്പനും പിള്ളേരും ഇത്തവണ തിയറ്ററുകള്‍ കീഴടക്കും! ആട് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും!!

By: Teresa John
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ഷാജി പാപ്പനും പിള്ളേരുയെും കഥ പറഞ്ഞ 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമ തിയറ്ററുകളില്‍ എത്തിയപ്പോള്‍ പൂര്‍ണ പരാജയം നേരിടേണ്ടി വന്നിരുന്നെങ്കിലും പിന്നീട് വിജയമായി മാറുകയായിരുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സിനിമ ഒരു ഓളമായി മാറിയിരുന്നു.

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി സിനിമയാവുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതെ പറയും!

ചിത്രത്തിലെ ഡയലോഗുകളും കോമഡി രംഗങ്ങളും ഇന്നും ട്രോളുകളുടെ രൂപത്തിലും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. അതിനിടെ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്ന ഒരു സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് കൈയടി വാങ്ങിക്കാനുള്ള ശ്രമത്തിലാണ് ആടിന്റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസും ജയസൂര്യയും.

ആടിന്റെ രണ്ടാം ഭാഗം


ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം വീണ്ടും നിര്‍മ്മിക്കാന്‍ പോവുകയാണ്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം തുടങ്ങാന്‍ പോവുകയാണെന്നാണ്.

ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്

മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കിയത് പോലെ സിനിമ ക്രിസ്തുമസിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍.

ആട് ഒരു ഭീകര ജീവിയാണ്

2015 ലായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക്് കഴിഞ്ഞിരുന്നില്ല.

കൂവി തോല്‍പ്പിക്കുകയായിരുന്നു


തിയറ്ററുകളില്‍ പ്രേക്ഷകര്‍ സിനിമയെ കൂവി തോല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ടോറന്റിലും ഡിവിഡിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം തരംഗമാവുകയായിരുന്നു.

ഷാജി പാപ്പനും പിള്ളേരും

യുവാക്കള്‍ക്കിടയില്‍ പിന്നീട് ഷാജി പാപ്പനും പിള്ളേര്‍ക്കും കിട്ടിയ പിന്തുണ വലുതായിരുന്നു. ചിത്രത്തിലെ സ്റ്റൈയിലും ഡയലോഗുകളും വൈറിലായി മാറിയിരുന്നു.

രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. എന്നാല്‍ ആദ്യ സിനിമയ്ക്ക് ലഭിച്ച പിന്തുണയാണ് തന്നെ രണ്ടാം ഭാഗം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

ജയസൂര്യ തന്നെ നായകന്‍

ജയസൂര്യയ്ക്ക് വലിയൊരു ആരാധകരെ കിട്ടാന്‍ സഹായകമായ സിനിമ ആട് തന്നെയായിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ അഭിനയം അത്ര മനോഹരമായിരുന്നു. മാത്രമല്ല ആളുകളെ വെറുപ്പിക്കാത്ത കഥശൈലിയായിരുന്നു ചിത്രത്തിന്റേത്.

English summary
'Aadu 2' release date fixed even before shooting!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam