»   » ഇനി കൂവാന്‍ പറ്റുമോ? ഷാജി പാപ്പൻ വീണ്ടും 'ആടു'മായി വരുന്നു! ഇത്തവണ ചരിത്രം മാറും..!

ഇനി കൂവാന്‍ പറ്റുമോ? ഷാജി പാപ്പൻ വീണ്ടും 'ആടു'മായി വരുന്നു! ഇത്തവണ ചരിത്രം മാറും..!

Written By:
Subscribe to Filmibeat Malayalam

2015 ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു ആട്. പുതിയൊരു പരീക്ഷണവുമായെത്തിയ സിനിമയായിട്ടും ആട് തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തിയ ആട് 2 ജയസൂര്യയുടെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു..

സിനിമയുടെ രണ്ടാം ഭാഗം തിയറ്ററുകളിലുണ്ടാക്കിയ ഓളം കെട്ടടങ്ങിയിട്ടില്ലായിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ആട് ഭീകരജീവിയാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.


ആട് റീ റിലീസിനെത്തുന്നു..

ആട് ഒരു ഭീകരജീവിയാണ്, അതായത് ഉത്തമാ, ആട് ഒന്നാം ഭാഗം ഈ വരുന്ന പതിനാറാം തീയതി റീ റിലീസ് ചെയ്യുന്നു..:) അമ്പത്തി ഒന്ന് പ്രമുഖ കേന്ദ്രങ്ങളിലേയ്ക്ക്..on popular demand.. ഇത്രയും വലിയ ഒരു റീ റിലീസ് ഒരുക്കുന്നു എന്നൊരു റെക്കോര്‍ഡ് കൂടി ആടിന് കിടക്കട്ടെ..:) തിയറ്റര്‍ ലിസ്റ്റ് പിന്നാലെ വരുമെന്നാണ് മിഥുന്‍ പറഞ്ഞത്.


രണ്ടാമതും വരുന്നു..

2015 ല്‍ റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ വലിയ പ്രധാന്യത്തോടെയാണ് സിനിമ റീ റിലീസിനെത്തുന്നത്. സാധാരണ സിനിമകളെ പോലെ ആടിന് വലിയ സ്വീകരണം കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല..


ആട് ഒരു ഭീകരജീവിയാണ്

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തോമസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ്. സിനിമയിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം കടുത്ത വെല്ലുവിളിയോടെയാണ് ജയസൂര്യയും മിഥുനും രണ്ടാം ഭാഗം തിയറ്ററുകളിലേക്കെത്തിച്ചത്.
ആട് 2 വിന്റെ വിജയം

കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു ആടിന്റെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പമിറങ്ങിയ മറ്റ് സിനിമകളെയെല്ലാം പിന്നിലാക്കി സിനിമ ജൈത്രയാത്ര തുടരുകയായിരുന്നു. ഷോ നടക്കുന്ന എല്ലാ തിയറ്ററുകളും ഹൗസ് ഫുള്ളായിരുന്നു. ഇങ്ങനെയായിരുന്നു ആട് 2 വിന്റെ വിജയം.


സിനിമയിലെ താരങ്ങള്‍

ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രമായിരുന്നു യൂത്തന്മാര്‍ക്കിടയില്‍ തരംഗമായത്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, സാജു കുറുപ്പ്, വിജയ് ബാബു, വിനീത് മോഹന്‍, ഭഗത് മാനുവല്‍, വിനായകന്‍, സണ്ണി വെയിന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ആട് 3 വരുന്നു?

ആട് 2 വിന്റെ വിജയത്തിന് പിന്നാലെ മൂന്നാമതൊരു ഭാഗം കൂടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം അണിയറ പ്രവര്‍ത്തകര്‍ സ്ഥിതികരിച്ചിട്ടില്ല.

കാണാന്‍ ഒരു ലുക്ക് ഇല്ലെന്നേയുള്ള ഭയങ്കര ബുദ്ധിയാ..അഡ്വ. മുകുന്ദനായി വന്ന് സലീം കുമാര്‍ വിസ്മയം!


ചെഗുവേരയെ പിക്‌സ് ആര്‍ട്ടില്‍ എഡിറ്റ് ചെയ്ത പോലെയായി! സൂര്യയുടെ പോസ്റ്ററിന് അടപടലം ട്രോള്‍!!

English summary
Aadu first part rerelease on march 16th

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam