TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
'ആടു പടം' ഒരു റോഡ് മൂവി
മലയാളത്തിന്റെ ആടിനെ കഥാപാത്രങ്ങളാക്കി രണ്ട് ചിത്രങ്ങള്‍ ഒരുക്കുന്നു. ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവിയാണ് ഒരു ചിത്രം. ഈ ചിത്രമാണ് ആടിനെ കഥാപാത്രമാക്കി ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. ഇതിന് പിന്നാലെ മറ്റൊരു ആട് ചിത്രവും പ്രഖ്യാപിക്കപ്പെട്ടു. 'ആടു പടം' എന്നാണ് ഈ ചിത്രതത്തിന്റെ പേര്.
നവാഗതനായ ദിലീപ് ജെജെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എസ് സുരേഷ് ബാബുവാണ്. അമ്പത്തൊന്ന് അക്ഷരങ്ങളിലൂടെ അമ്പത്തൊന്ന് മുറിവുകളിലൂടെ ഒരു പെണ്ണാടിന്റെ യാത്ര എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
മാര്‍ത്താണ്ഡം മുതല്‍ കാസര്‍ക്കോഡ് വരെ ആട് നടത്തുന്ന യാത്രയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ആടിന്റെ യാത്രയിലൂടെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും ഇത്.

മനുഷ്യന് കഥപറയുന്ന സ്ഥിരം രീതിയില്‍ നിന്നും മാറി ആടിന്റെ കണ്ണിലൂടെ നോക്കി കഥ പറയുന്ന രീതിയിലാണ് തങ്ങള്‍ ചിത്രെടുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ത്രി ഡോട്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങലെല്ലാം നിര്‍മ്മിച്ച ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ് ബി സതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ദിലീപ് ജെജെ.