»   » ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

Posted By:
Subscribe to Filmibeat Malayalam

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം വീണ്ടും ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആടും പുലിയാട്ടം. ഒംപുരിയും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, എസ് പി ശ്രീകുമാര്‍, പാഷാണം ഷാജി, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ഹോറര്‍ ത്രില്ലര്‍ മൂവിയായ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതെന്ന് വിശ്വസിക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആടും പുലിയാട്ടം. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

ടെലിവിഷന്‍ താരം റിമി ടോമിയെയും ജയറാമാനെയലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു തിങ്കള്‍ മുതല്‍ വെള്ളി വരെ. ടെലിവിഷന്‍ സീരിയല്‍ പ്രധാന വിഷയമാക്കി ഒരുക്കിയ ചിത്രം കാര്യമായി വിജയിച്ചില്ല.

ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതെന്ന് വിശ്വസിക്കുന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഹോറര്‍ ത്രില്ലറായ ചിത്രത്തില്‍ ജയറാം സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കിലാണ് എത്തുന്നത്.

ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

മാതാംഗി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്നത്.

ജയറാമിന്റെ ആടും പുലിയാട്ടം ആരംഭിച്ചു

ജയറാം, രമ്യാ കൃഷ്ണന്‍ കൂടാതെ ഒംപുരിയും ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. സുധീര്‍ കരമന, പാഷാണം ഷാജി, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

English summary
Aadum puliyattam starts rolling.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam