»   » താരപുത്രന്‍ അപേക്ഷിച്ചു അച്ഛന്റെ സിനിമയെ കൊല്ലരുതെന്ന്, ശേഷം 5 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ ഇങ്ങനെ!!

താരപുത്രന്‍ അപേക്ഷിച്ചു അച്ഛന്റെ സിനിമയെ കൊല്ലരുതെന്ന്, ശേഷം 5 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ ഇങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam

ജയറാം നായകനായി അഭിനയിച്ച പുതിയ സിനിമയാണ് ആകാശ മിഠായി. സിനിമ പ്രതീക്ഷിച്ച അഭിപ്രായം നേടിയില്ലെന്ന് കണ്ടപ്പോള്‍ കാളിദാസ് ജയറാം അപ്പയുടെ സിനിമയ്ക്ക് പിന്തുണ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു കാളിദാസ് എല്ലാവരും ആകാശ മിഠായി കാണാണമെന്ന് പറഞ്ഞിരുന്നത്.

ഒടിയന് വേണ്ടി മോഹന്‍ലാലിന് 15 കിലോ കുറയ്ക്കണം, ഫ്രഞ്ച് വിദഗ്ധന്മാരുടെ ഭീകര പരിശീലനം ഇങ്ങനെ!!!

തമിഴ് നടനും സംവിധായകനുമായ സമുദ്രകനി സംവിധാനം ചെയ്ത ആകാശ മിഠായി ഒക്ടോബര്‍ 21 നായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കുടുംബചിത്രമായി നിര്‍മ്മിച്ച സിനിമ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. എന്നിരുന്നാലും കേരള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയ കളക്ഷന്‍ ഇങ്ങനെയാണ്.

ആകാശ മിഠായി

ജയറാമിന്റെ ഏറ്റവും പുതിയ സിനിമയാണ് ആകാശ മിഠായി. ഒക്ടോബര്‍ 21 ന് റിലീസ് ചെയ്ത സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അഞ്ച് ദിവസത്തെ കളക്ഷന്‍

സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 1,98 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മേശമല്ലാത്ത കളക്ഷന്‍ സിനിമ നേടുമെന്നാണ് റിപ്പോര്‍ട്ട്.

സമുദ്രകനിയുടെ സിനിമ


തമിഴ് നടനും സംവിധായകനുമായ സമുദ്രകനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമയാണ് ആകാശ മിഠായി. 'അപ്പ' എന്ന തമിഴ് സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് നിര്‍മ്മിച്ചതാണ് ആകാശ മിഠായി.

കേന്ദ്ര കഥാപാത്രങ്ങള്‍

ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായിക വരലക്ഷ്മി ശരത്കുമാറാണ്. ഇനിയ. ഇര്‍ഷാദ്, നന്ദന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കാളിദാസിന്റെ അപേക്ഷ

സിനിമയുടെ ആദ്യദിനം പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന് കാരണം ആരും സിനിമ വേണ്ട രീതിയില്‍ കാണാത്തത് കൊണ്ടാണ്. അപ്പയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നെന്നാണ് കാളിദാസ് പറഞ്ഞിരുന്നത്.

സിനിമയെ കൊല്ലരുത്


അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയുമായിട്ടായിരുന്നു ആകാശ മിഠായി വന്നിരുന്നത്. ഇതുപോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാവണമെങ്കില്‍ പ്രേക്ഷകരുടെ പിന്തുണ ആവശ്യമാണ്. അതിനാല്‍ സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും കാളിദാസ് പറഞ്ഞിരുന്നു.

English summary
According to the latest trade reports that have come in, Jayaram's Aakashamitaayee has managed to fetch 1.98 Crores from its 5 days of run at the Kerala box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam