»   » ബര്‍ഫിയ്ക്ക് വെല്ലുവിളിയായി ആകാശത്തിന്റെ നിറം?

ബര്‍ഫിയ്ക്ക് വെല്ലുവിളിയായി ആകാശത്തിന്റെ നിറം?

Posted By:
Subscribe to Filmibeat Malayalam
Aakashathinte Niram
അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫി ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന ബര്‍ഫിയ്ക്ക് എതിരാളിയായി ഒരു മലയാള ചിത്രം കൂടി ഓസ്‌കാര്‍ എന്‍ട്രി നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന സിനിമയാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി മത്സരിക്കാനൊരുങ്ങുന്നത്.

ഓസ്‌കാര്‍ എന്‍ട്രി ലഭിയ്ക്കണമെങ്കില്‍ ചിത്രം ഒരാഴ്ചയെങ്കിലും അമേരിക്കയിലെ ഏതെങ്കിലും ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിബന്ധന. ഇതിനായി ലോസ്ആഞ്ചല്‍സിലെ ഒരു തീയേറ്ററില്‍ നവംബര്‍ ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, അമലപോള്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ നെടുമുടി വേണുവും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആകാശത്തിന്റെ നിറം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും പ്രവേശനം നേടിയിരുന്നു. ബോളിവുഡില്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും പണംവാരി പടമെന്ന ഖ്യാതി സ്വന്തമാക്കിയെങ്കിലും കോപ്പിയടിയുടെ പേരില്‍ ബര്‍ഫി ഏറെ വിമര്‍ശനമേറ്റുവാങ്ങി.പത്തോളം വിദേശഭാഷാ ചിത്രങ്ങളിലെ രംഗങ്ങള്‍ അതേപടി പകര്‍ത്തിയാണ് ബര്‍ഫി ഒരുക്കിയതെന്ന ആരോപണം വിജയത്തിനിടയിലും ബര്‍ഫിയുടെ മധുരം ചോര്‍ത്തിക്കളഞ്ഞു.

English summary
While there's been a hue and cry after 'Barfi!' was announced as India's official entry to the Oscars for foreign film category over the other 'original' flicks in the final shortlist, the makers of Malayalam film 'Aakashathinte Niram' have chosen action over words.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X