»   » മമ്മൂട്ടിക്ക് മുന്നില്‍ മഞ്ജു വാര്യരും കാളിദാസനും അടിയറവ് പറഞ്ഞു.. പിന്‍മാറ്റത്തിന് കാരണം?

മമ്മൂട്ടിക്ക് മുന്നില്‍ മഞ്ജു വാര്യരും കാളിദാസനും അടിയറവ് പറഞ്ഞു.. പിന്‍മാറ്റത്തിന് കാരണം?

Posted By:
Subscribe to Filmibeat Malayalam

ജയറാമിന്റെ മകന്‍ നായകനായെത്തുന്ന പൂമരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കണ്ണനെന്ന കാളിദാസന്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട് കാലം കുറേയായി. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആമിയും ഇതേ സമയം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

തീവ്രം 5 വര്‍ഷം പിന്നിടുന്നു... രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍.. നായകനായി ദുല്‍ഖര്‍???

ചെന്നൈയിലെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചു.. സിനിമയിലെ മാര്‍ഗദര്‍ശി!

ആമിയും പൂമരവും ക്രിസ്മസിന് തിയേറ്ററുകളിലേക്കെത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ പ്രേക്ഷകര്‍ ആകെ നിരാശയിലായി. കാലങ്ങളായുള്ള കാത്തിരിപ്പ് വീണ്ടും തുടരേണ്ടി വരുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ആമി റിലീസ് നീളും

മലയാളത്തിന്റെ സ്വന്തം കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമായ ആമി തിയേറ്ററുകളിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം. ചിത്രത്തിന്റെ റിലീസ് നീളുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിനെ പുതിയ രൂപത്തില്‍ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സംവിധായകന്‍ തിരക്കിലാണ്

ഡിസംബറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട തിരക്കിലാണ് കമല്‍. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാണ് അദ്ദേഹം. ആമി അടുത്ത വര്‍ഷമേ തിയേറ്ററുകളിലെത്തുവെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അവസാനഘട്ടത്തിലേക്ക് കടന്നിരുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുരളി ഗോപിയും അനൂപ് മേനോനും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പൃഥ്വിരാജില്‍ നിന്നും ടൊവിനോയിലേക്ക്

ആമിയില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ തന്റെ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ താരം ആമിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ആ വേഷത്തിലേക്ക് ടൊവിനോ തോമസിനെ പരിഗണിച്ചത്.

പൂമരത്തിന്റെ റിലീസ് വീണ്ടും മാറ്റി

പൂമരം സിനിമ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ക്രിസ്തുമസ് ചിത്രങ്ങള്‍ക്കൊപ്പം പൂമരവും തിയേറ്ററുകളിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജയറാമിന്റെ പ്രഖ്യാപനവും പാഴായി

പൂമരം ഡിസംബറില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന് പ്രഖ്യാപിച്ചത് ജയറാമായിരുന്നു. എന്നാല്‍ ആ പ്രഖ്യാപനവും ഇപ്പോള്‍ പാഴായിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. 2016 സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.

ക്രിസ്തുമസ് ചിത്രങ്ങള്‍

അജയ് വാസുദേവ് ചിത്രമായ മാസ്റ്റര്‍പീസ്, ടൊവിനോ തോമസ് നായകനായെത്തുന്ന മായാനദി, മിഥുല്‍ മാനുവല്‍ സംവിധാനം ചെയ്ത ആട്2, വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ആന അലറോടറല്‍ തുടങ്ങിയ ചിത്രങ്ങളാണ് ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക് എത്തുന്നത്.

English summary
Aami and Poomaram release postponed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam