»   »  ആദ്യ ഗാനത്തേക്കാൾ അതിമധുരം രണ്ടാം ഗാനം! പ്രണയമയി രാധാ വിരഹണിയതു രാധാ...! ആമിയിലെ ഗാനങ്ങൾ കാണാം...

ആദ്യ ഗാനത്തേക്കാൾ അതിമധുരം രണ്ടാം ഗാനം! പ്രണയമയി രാധാ വിരഹണിയതു രാധാ...! ആമിയിലെ ഗാനങ്ങൾ കാണാം...

Posted By:
Subscribe to Filmibeat Malayalam

 എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും വിജയ് യേശുദാസുമാണ്. പ്രണയമായി രാധാ വിരഹിണിയതു രാധ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹ്മദാണ് ഗാനം രചിച്ചിരിക്കുന്നത്.

aami

ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!


വിരഹമാണ് ഗാനത്തിന്റെ പ്രമേയം. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം അതിമനോഹരമായി ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അത് അതിന്റേതായ രീതിയിൽ ഗാനം പ്രേക്ഷകരുടെ ഹൃദയത്തിലെത്തിക്കാൻ ശ്രേയയ്ക്കും വിജയ് യേശുദാസിനും കഴിഞ്ഞിട്ടുണ്ട്.


പ്രണയമയീ രാധ..

പ്രണയമധീ രാധയിൽ മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ രണ്ടാം തലമാണ് കാണിച്ചിരിക്കുന്നത്. യൗവനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘര്‍ഷങ്ങളും പ്രണയവുമാണ് രണ്ടാമത്തെ ഗാനത്തിലെ പ്രമേയം. ഗാനത്തിൽ മഞ്ജു വാര്യരും, ടൊവിനോ തോമസുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രേയയുടേയും വിജയ് യേശുദാസിന്റേയും ശബ്ദത്തിൽ രണ്ടു പേരും അതിമനോഹരമായി അഭിനിച്ചിട്ടുണ്ട്.
ഗാനം


പ്രണയമയീ രാധ... ഗാനം കേൾക്കാം


നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം

ആമിയിലെ ആദ്യ ഗാനം മാധവിക്കുട്ടിയുടെ ബല്യ-കൗമാരത്തെ കുറിച്ചുള്ളതാണ്. നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം...എന്നാണ് പാട്ടിന്റെ തുടക്കം. മധാവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന ചെറുകഥയെ ഒർമ്മപ്പെടുത്തും വിധമുള്ളതാണ് ആദ്യത്തെ ഗാനം. റഫീഖ് അഹ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷലാണ്. അതിമനോഹരമായ ദൃശ്യവും ശ്രേയയുടെ ആലാപനവും ഗാനത്തെ അതി മനോഹരമാക്കിയിട്ടുണ്ട്.ആദ്യം ഗാനം

നീര്‍മാതാളപ്പൂവിനുള്ളില്‍... ആമി യിലെ ആദ്യം കാണാം


മഞ്ജു വാര്യർ കലക്കി

ആമിയുടെ ട്രെയിലറിനു മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മഞ്ജു വര്യർ എന്ന നടിയുടെ രൂപ ഭാവ വ്യത്യസമാണ് ട്രെയിലറിലെ മുഖ്യാകാർഷണം. ഏറെ നാളുകൾക്ക് ശേഷമാണ് ശക്തമായ കഥാപാത്രവുമായി മഞ്ജു എത്തുന്നത്.ട്രെയിലർ

ആമിയുടെ ട്രെയിലർ


English summary
aami movie second song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam