»   » ആമിയുടെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും

ആമിയുടെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും

By: Pratheeksha
Subscribe to Filmibeat Malayalam

മണ്‍മറഞ്ഞ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെകുറിച്ചുള്ള ചിത്രം ആമിയുടെ ഷൂട്ടിങ് അടുത്ത മാസം 18 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍. മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ എഴുത്തും വ്യക്തിജീവിതവും പകര്‍ത്തുന്ന ചിത്രമാണ് ആമി.

ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തുന്നത് ബോളിവുഡ് നടി വിദ്യാബാലനാണ്. പൃഥ്വിരാജ്,മുരളി ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Read more: പങ്കാളി ഹോട്ട് ആവുന്നതിലൊന്നുമല്ല കാര്യം! ആലിയ ഭട്ട് പറയുന്നു..

vidya-15-14

കമലാ ദാസിന്റെ  വിവാഹ ജീവിതം, എഴുത്ത്, മതം മാറ്റം, എന്നീ നാല് ഘട്ടങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുംബൈ ,കൊല്‍ക്കത്ത, കേരളം എന്നിവിടങ്ങളിലായിട്ടായിരിക്കും ആമിയുടെ ചിത്രീകരണം.ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിലാണ് അണിയറപ്രവര്‍ത്തര്‍.

മുംബൈ ജുഹുവിലെ അജിവാസം സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിങ്. ആകെ നാലു ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ടു ഗാനങ്ങള്‍ ഹിന്ദിയിലാണ്. ഈ ഗാനങ്ങള്‍ക്ക് ഗുല്‍സാറാണ് ഗാന രചന. തൗഫീഖ് ഖുറേഷിയാണ് സംഗീതം. പിടി റഫീഖാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
aami shooting will starts on next month,Director kamal says
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam