»   » ആമിര്‍ ഖാന്റെ ദംഗല്‍ എത്തി നില്‍ക്കുന്നത് ലോകനിലവാരത്തില്‍! എത്രാം സ്ഥാനമാണെന്നറിഞ്ഞാല്‍ ഞെട്ടും!!!

ആമിര്‍ ഖാന്റെ ദംഗല്‍ എത്തി നില്‍ക്കുന്നത് ലോകനിലവാരത്തില്‍! എത്രാം സ്ഥാനമാണെന്നറിഞ്ഞാല്‍ ഞെട്ടും!!!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തിലുള്ള ചരിത്രനേട്ടങ്ങളായിരുന്നു 2017 ല്‍ നേടി തന്നത്. ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിയും ആമീര്‍ ഖാന്റെ ദംഗലും രാജ്യത്തെ നിലവിലുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മറികടന്നിരുന്നു.

തന്റെയും മകളുടെയും പേരില്‍ പ്രചരിച്ചിരുന്നത് ഗോസിപ്പ്!വാര്‍ത്തയിലെ വാസ്തവം വ്യക്തമാക്കി പ്രമുഖ നടന്‍

'കുട്ടി മാമ ഞാന്‍ ഞെട്ടി മാമ' ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിനെ പറ്റിച്ച് രാജമൗലിയും റാണയും

ആദ്യം ബാഹുബലിയാണ് ചരിത്രത്തിന്റെ ഭാഗമായിരുന്നതെങ്കിലും പിന്നീട് ദംഗല്‍ മറികടക്കുകയായിരുന്നു. ഇപ്പോള്‍ ദംഗല്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ നാലാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് ദംഗല്‍.

ദംഗലിന്റെ ചരിത്ര നേട്ടം

ബാഹുബലി തകര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ വന്ന ദംഗല്‍ അതിവേഗം സിനിമയെ മറി കടക്കുകയായിരുന്നു. പിന്നീട് 2000 കോടി മറികടന്ന ചിത്രം ലോക നിലവാരത്തിലേക്കായിരുന്നു ഉയരുകയായിരുന്നു.

ലോകസിനിമയില്‍ നാലാം സ്ഥാനം

ഇന്ന് ലോക സിനിമയില്‍ നാലാം സ്ഥാനത്താണ് ദംഗല്‍ എത്തി നില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇതുവരെ ഒരു സിനിമയും നേടാത്ത ചരിത്ര വിജയമായി മാറിയിരിക്കുകയാണ് ദംഗല്‍.

ചൈനയിലെ റിലീസ്

ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തതാണ് ഇത്ര വലിയ ഉയരത്തിലെത്താന്‍ സിനിമയ്ക്കായത്. 2016 ഡിസംബറില്‍ ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം 750 കോടി മാത്രമായിരുന്നു നേടിയത്.

ചൈനയില്‍ നിന്നും നേടിയത് കോടികള്‍

ഇന്ത്യയില്‍ റിലീസ് ചെയ്തതിലും പ്രധാന്യത്തോടെയായിരുന്നു ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതോടെ 1200 കോടിക്ക് മുകളില്‍ ചിത്രം അവിടെ നിന്നും നേടി തന്നു.

9000 സ്‌ക്രീനുകള്‍

ചൈനയില്‍ മാത്രം ദംഗല്‍ പ്രദര്‍ശനത്തിനെത്തിയത് 9000 സ്‌ക്രീനുകളിലായിരുന്നു. ചിത്രം പ്രദര്‍ശനം തുടങ്ങിയ ദിവസം മുതല്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

2000 കോടി

ആദ്യമായി 2000 കോടി നേടിയ സിനിമ എന്ന ബഹുമതി അങ്ങനെ ദംഗല്‍ സ്വന്തമാക്കുകയായിരുന്നു. ചൈനയില്‍ മാത്രമല്ല തായ്‌ലാന്‍ഡിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

രമേഷ് ബാലയുടെ ട്വീറ്റ്

2017 ല്‍ ലോകത്തില്‍ ആദ്യമായി വലിയ കളക്ഷന്‍ നേടുന്ന കായികം പ്രമേയമാക്കിയ സിനിമയാണ് ദംഗല്‍. മാത്രമല്ല ലോക സിനിമയുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇപ്പോഴുള്ളതും ദംഗലാണെന്നാണ് രമേഷ് ബാല ട്വീറ്റിലുടെ പറയുന്നത്.

47 ദിവസം മാത്രം

ചൈനയിലെ ആളുകള്‍ സിനിമയെ ഇരുകൈ നീട്ടി സ്വീകരിച്ചതിന്റെ അടയാളമായിരുന്നു വെറും 47 ദിവസം കൊണ്ട് ദംഗല്‍ ചൈനയില്‍ നിന്നു മാത്രം 1200 കോടി നേടിയത്.

ഗുസ്തിയാണ് സിനിമയുടെ ഇതിവൃത്തം

ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയായിരുന്നു ദംഗല്‍. ചിത്രത്തിന്റെ കഥ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു.

ദംഗല്‍

ആമിര്‍ ഖാന്‍ നായകനായി മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. നീതേഷ് തീവരി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.

English summary
Aamir Khan film is fourth biggest worldwide hit for Disney
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam