»   » വമ്പന്‍ ചിത്രങ്ങളോട് കട്ടക്ക് മുട്ടി ആന അലറലോടലറല്‍! ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം!

വമ്പന്‍ ചിത്രങ്ങളോട് കട്ടക്ക് മുട്ടി ആന അലറലോടലറല്‍! ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഒരു വര്‍ഷം അതിന്റെ അവസാനത്തിലേക്ക് അടുക്കുന്നത് ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ്. അഞ്ച് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസായി കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഓരോ ചിത്രങ്ങള്‍ക്കും തിയറ്ററില്‍ നിന്ന് ലഭിക്കുന്നത്.

അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്, അത് ചെയ്യരുത്! ആരാധകരോട് ജയസൂര്യ!

സൂപ്പര്‍താര ചിത്രങ്ങളെ പോലും പിന്നിലാക്കി ഷാജി പാപ്പന്‍! ബോക്‌സ് ഓഫീസില്‍ ആട് 2വിന്റെ ആദ്യദിനം

വിനീത് ശ്രീനിവാസന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ആന അലറലോടലറല്‍. കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയിനര്‍ എന്ന ലേബലില്‍ തിയറ്ററിലേക്ക് എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. അനൗദ്യോഗികമായ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വേള്‍ഡ് വൈഡ് കളക്ഷന്‍

കേരളത്തിന് പുറത്തും റിലീസിനെത്തിയ ആന അലറലോടറല്‍ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനാണ് പുറത്ത് വന്നിരിക്കുന്നത്. 100ല്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ശരാശരി 35 ശതമാനത്തോളമായിരുന്നു പ്രേക്ഷക പ്രാതിനിധ്യം. 1.50 കോടി രൂപയാണ് ചിത്രം ആദ്യദിവസം കളക്ട് ചെയ്തത്.

വിനീതും അനു സിത്താരയും

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തിയ ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആന അലറലോടലറല്‍. രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിക്ക് ശേഷം അനു സിത്താരയ്ക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ പാര്‍വ്വതി.

ആക്ഷേപ ഹാസ്യം

ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ആന അലറലോടലറല്‍. ജാതിപ്പോരും അന്ധവിശ്വാങ്ങളും ഒരു മിണ്ടാപ്രാണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം സംസാരിക്കുന്നത്. പൊട്ടിച്ചിരിയുടെ പൊടിപൂരം സമ്മാനിക്കുന്ന ചിത്രമാണിത്.

വിശ്വാസം കാത്തു

വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസം ഈ ചിത്രവും നഷ്ടപ്പെടുത്തുന്നില്ല. ഹാഷിം എന്ന യുവാവായി വിനീത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. തൊണ്ടിമുതല്‍, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തമായ കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ശരത് ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നതാണ്.

English summary
Aana Alaralodalaral first day collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X